Home അറിവ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി; ഈ വെബ്‌സൈറ്റ് നോക്കാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി; ഈ വെബ്‌സൈറ്റ് നോക്കാം

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ആകെ 2.62 കോടി വോട്ടര്‍മാരാണുള്ളത്. 14.79 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇതിലുള്ളത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുന്‍സിപ്പാലിറ്റികളിലെയും ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് ഇപ്പോള്‍പ്രസിദ്ധീകരിച്ചത്.

കരട് പട്ടികയില്‍ ആകെ 2,51, 58,230 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. മാര്‍ച്ച് 16വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് അവസരങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. വോട്ടര്‍പട്ടികയിലെ പേരുണ്ടോയെന്ന് കമ്മിഷന്റെ http://(www.lsgelection.kerala.gov.in) എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം.

1,25 40, 302 പുരുഷന്മാര്‍, 1, 36, 84,019 സ്ത്രീകള്‍, 180 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് പട്ടികയിലെ വോട്ടര്‍മാര്‍. പുതുതായി 6,78,147 പുരുഷന്‍മാരും 8, 01,328 സ്ത്രീകളും 66 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ എന്നിങ്ങനെ 14,79, 541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ 4, 34, 317 വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കും. കോവിഡ് പടരുന്നതിനാല്‍ വലിയ യോഗങ്ങള്‍ക്കോ പ്രചാരണ പരിപാടികള്‍ക്കോ അനുവാദമുണ്ടാകില്ല. വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരുമെന്നും വി.ഭാസ്‌കരന്‍ പറഞ്ഞു.