Home അറിവ് വീട്ടിലെ ചൂട് കുറയ്ക്കാം…

വീട്ടിലെ ചൂട് കുറയ്ക്കാം…

വേനൽമഴ പെയ്തിട്ടും ചൂടിനൊരു കുറവുമില്ലെന്നാണ് മിക്കവരുടെയും പരാതി. എ.സിയും ഫാനുമൊന്നും ഉണ്ടായിട്ടും ചൂടു കുറയ്ക്കാൻ പിന്നെയും വഴികൾ തേടുന്നവരുണ്ട്. അത്തരക്കാർക്ക് ലളിതമായ ഒരു വഴിയിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാവുന്നതാണ്. അതിനായി ആകെ വേണ്ടത്, കുമ്മായവും ഫെവിക്കോളും മാത്രം.

അഞ്ചുകിലോ കുമ്മായത്തിലേക്ക് എട്ടു ലിറ്റർ വെള്ളവും അഞ്ഞൂറ് മില്ലി ഫെവിക്കോളും ചേർത്തു മിക്സ് ചെയ്ത് പത്തു മിനിറ്റ് സെറ്റ് ആവാൻ വെക്കുക. ശേഷം ടെറസ് കഴുകിയതിനു ശേഷം ഈ മിശ്രിതം പൂശുക. ഉണങ്ങിയതിനു ശേഷം വെള്ളം തളിച്ചുകൊടുക്കാം. ഇരുപത്തിനാലു മണിക്കൂറിനു ശേഷം രണ്ടാമത്തെ കോട്ട് അടിച്ചുകൊടുക്കാം. ഇതും നന്നായി ഉണങ്ങിക്കഴിഞ്ഞാൽ രണ്ടുദിവസം മൂന്നോ നാലോ തവണ വെള്ളമൊഴിക്കാം.

ഇങ്ങനെ ചെയ്യുന്നതുവഴി മേൽക്കൂര ചൂടിനെ പ്രതിരോധിക്കുന്ന ഉപരിതലമായി മാറുകയാണ് ചെയ്യുന്നത്. കുറഞ്ഞത് അഞ്ചു ഡിഗ്രിയുടെ വ്യത്യാസമെങ്കിലും കാണുമെന്നാണ് വിദഗ്ധർ പറയുന്നത്.