ലോകത്ത് ആദ്യമായി 2000 മീറ്ററിലേറെ ഉയരത്തിൽ രാജവെമ്പാലയെ കണ്ടെത്തി. ഹിമാലയന്‍ മലനിരകളിലാണ് 2000 മീറ്ററിലേറെ ഉയരത്തില്‍ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തില്‍ രാജവെമ്പാലയെ കണ്ടെത്തുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലനിരകളില്‍ നൈനിറ്റാളിലെ മുക്തേശ്വറിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ജലനിരപ്പില്‍ നിന്ന് 2170 മീറ്റര്‍ ഉയരത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇത്രയും ഉയരത്തില്‍ വച്ച് രാജവെമ്പാലയെ കണ്ടെത്തുന്നത് ലോകത്ത് ആദ്യമായാണ് എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജീവ് ചതുര്‍വേദി പറഞ്ഞു.
ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. മുക്തേശ്വറില്‍ 2400 മീറ്റര്‍ ഉയരത്തില്‍ പോലും രാജവെമ്പാലയുടെ കൂട് പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്ര ഉയരത്തില്‍ രാജവെമ്പാലയെ നേരിട്ട് കാണുന്നത് ഇതാദ്യമായാണ് എന്ന് ചതുര്‍വേദി പറയുന്നു.







