Home ആരോഗ്യം ആസ്ട്രാ സെനക്ക വാക്‌സിന്‍ രക്തം കട്ടപിടിപ്പിക്കുന്നെന്ന റിപ്പോര്‍ട്ട്; അന്വേഷണത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

ആസ്ട്രാ സെനക്ക വാക്‌സിന്‍ രക്തം കട്ടപിടിപ്പിക്കുന്നെന്ന റിപ്പോര്‍ട്ട്; അന്വേഷണത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിനായ ആസ്ട്രാ സെനക്ക കുത്തിവച്ച ചിലരില്‍ രക്തം കട്ടപിടിച്ചതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം വിലയിരുത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. രണ്ട് ബാച്ചുകളില്‍ നിന്ന് വാക്‌സിന്‍ ഡോസ് സ്വീകരിച്ച ചില ആളുകളില്‍ രക്തം കട്ടപിടിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങള്‍ ആസ്ട്രാ സെനക്ക വാക്‌സിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്ന് സംഘടനയ്ക്ക് വിവരം ലഭിച്ചു.

ഇതിനെ തുടര്‍ന്നാണ് നടപടിയെന്ന് WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിന്‍ കുത്തിവച്ച ചിലരില്‍ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്റ്, റൊമാനിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആസ്ട്രാ സെനക്ക / ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം ഓസ്ട്രിയയും ഫ്രാന്‍സും വാക്‌സിന്‍ വിതരണം തുടരാന്‍ തീരുമാനിച്ചു.