Home വാണിജ്യം 2 ജി നെറ്റ്വര്‍ക്കിലും പ്രവര്‍ത്തിക്കും; ഇന്‍സ്റ്റഗ്രാം ലൈറ്റ് വേര്‍ഷന്‍ പുതിയ പതിപ്പ് പുറത്തിറക്കി

2 ജി നെറ്റ്വര്‍ക്കിലും പ്രവര്‍ത്തിക്കും; ഇന്‍സ്റ്റഗ്രാം ലൈറ്റ് വേര്‍ഷന്‍ പുതിയ പതിപ്പ് പുറത്തിറക്കി

2 ജി നെറ്റ്വര്‍ക്കിലും പ്രവര്‍ത്തിക്കാവുന്ന ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ലൈറ്റ് വേര്‍ഷന്‍ കമ്പനി പുറത്തിറക്കി. ആഗോളവ്യാപകമായി 170 രാജ്യങ്ങളില്‍ ലൈറ്റ് ഇന്‍സ്റ്റാഗ്രാം ആരംഭിച്ചിട്ടുണ്ട്

ഡിസംബറില്‍ കമ്പനി ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു, ഇപ്പോള്‍ ഇത് മറ്റ് 170 രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ന്യൂയോര്‍ക്ക് ബേസ്ഡ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ ടെല്‍ അവീവിലാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

പ്രധാന ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്റെ ട്രിംഡ് ഡൗണ്‍ പതിപ്പാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ്. ഇത് ഫോണില്‍ കുറച്ച് സ്ഥലം ഉപയോഗിക്കുകയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒരു പ്രശ്നമുള്ള മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2 ജി നെറ്റ്വര്‍ക്ക് മാത്രമുള്ള പ്രദേശങ്ങളിലും ഇത് ഉപയോഗിക്കാമെന്നര്‍ത്ഥം. ഇന്‍സ്റ്റാഗ്രാം ലൈറ്റ് അപ്ലിക്കേഷന്‍ ഫോണില്‍ 2ജിബി ഇടം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ 16 ജിബി മെമ്മറി മാത്രമുള്ള ഫോണുകള്‍ക്ക്, കുറച്ച് സ്ഥലം ലാഭിക്കാന്‍ ഇന്‍സ്റ്റാഗ്രാം ലൈറ്റിന് കഴിയും.

ചിത്രങ്ങള്‍ എഡിറ്റുചെയ്യാനും ഷെയര്‍ ചെയ്യാനും കാണാനും ലൈറ്റ് വേര്‍ഷനില്‍ സാധിക്കും.