Home അറിവ് വിധവകള്‍ക്കും മക്കള്‍ക്കും സംസ്ഥാന ശിശു വികസന വകുപ്പിന്റെ സഹായം

വിധവകള്‍ക്കും മക്കള്‍ക്കും സംസ്ഥാന ശിശു വികസന വകുപ്പിന്റെ സഹായം

വിധവകള്‍ക്ക് കൈത്താങ്ങായി കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് രംഗത്ത്. വിധവകള്‍ക്കും അവരുടെ മക്കള്‍ക്കുമായി നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. സംരംഭം തുടങ്ങുന്നതിനാണ് സഹായം. ഒറ്റയ്‌ക്കോ കൂട്ടായോ നടത്താം. ബിപിഎല്‍/ പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ട്. 30000 രൂപയാണ് സഹായധനം.

50 വയസ്സിനു മുകളിലുള്ള അശരണരായ വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. വിധവകള്‍ സര്‍വീസ് പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരാകരുത്. പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവര്‍ സഹായത്തിന് അര്‍ഹരല്ല.

വിധവകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിന് സഹായം ലഭിക്കും. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്,മെസ് ഫീസ് എന്നിവ നല്‍കും .

ബിപിഎല്‍/ മുന്‍ഗണനാ വിഭാഗങ്ങളിലെ 50 വയസ്സില്‍ താഴെയുള്ള വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും പുനര്‍വിവാഹത്തിന് 25000 രൂപ ലഭിക്കും .പുനര്‍ വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷിക്കണം .

വനിതാ ശിശു വികസന വകുപ്പിന്റെ www.schemes.wc d.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ ICDS പ്രോജക്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കും. അവസാന തീയതി :സെപ്റ്റംബര്‍ 15.