Home അറിവ് ഉപയോഗിച്ച് വലിച്ചെറിയുന്ന കടലാസ് ചെരുപ്പുമായി ഖാദി; 50 രൂപ

ഉപയോഗിച്ച് വലിച്ചെറിയുന്ന കടലാസ് ചെരുപ്പുമായി ഖാദി; 50 രൂപ

പയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകള്‍ പുറത്തിറക്കി ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കടലാസാണ് ചെരുപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചെരുപ്പിന് 50 രൂപയാണ് വില. വീടുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ എന്നിങ്ങനെ അകത്തുള്ള ഉപയോഗം ലക്ഷ്യമിട്ടാണ് ചെരിപ്പ് ഒരുക്കിയിരിക്കുന്നത്.

ഈ യൂസ് ആന്‍ഡ് ത്രോ ചെരിപ്പിന്റെ നിര്‍മാണത്തിനായി ഒരു മരം പോലും വെട്ടുന്നില്ലെന്നാണ് ഖാദിയുടെ അവകാശവാദം. രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ പ്രകൃതി സൗഹാര്‍ദ ചെരിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഖാദി ഇന്ത്യയുടെ ഔദോഗിക വെബ് സൈറ്റിലൂടെ ചെരിപ്പ് വാങ്ങാം.