Home അറിവ് ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാണ്

ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാണ്

ന്ധ്യതാ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. സ്ത്രീകളുടെ ആര്‍ത്തവവും ഓവുലേഷനും മാത്രമല്ല, പുരുഷന്‍മാരില്‍ ബീജത്തിന്റെ ആരോഗ്യവും എണ്ണവും കൂടി കണക്കാക്കേണ്ടതാണ്. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്നങ്ങള്‍ പല ഘടകങ്ങളും കാരണമായേക്കാം.

ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും ആരോഗ്യക്കുറവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നതാണ്. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചില മരുന്നുകളുടെ ഉപയോഗം നേരിട്ട് ബീജങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പേശികളുടെ ശക്തി ഉത്തേജിപ്പിക്കുകയും വൃഷണങ്ങള്‍ ചുരുങ്ങാന്‍ ഇടയാക്കുകയും ചെയ്യും. തത്ഫലമായി, ബീജത്തിന്റെ ഉത്പാദനം കുറയുകയും ഗുണനിലവാരത്തെ പോലും ബാധിക്കുകയും ചെയ്യുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രം മരുന്നുകള്‍ കഴിക്കുക.

മദ്യപാനം ബീജങ്ങളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമാണ്. അമിത മദ്യപാനം ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ നേരിട്ട് ബാധിക്കുകയും ബീജോത്പാദനം കുറയുകയും ചെയ്യും.

അതുപോലെ പുകയിലയുടെ ഉപയോഗവും പ്രശ്‌നമാണ്. പുകയിലയുടെ ഉപയോഗം പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ പ്രത്യേകിച്ച് പുകവലിക്കുന്ന സമയത്ത് വളരെയധികം ബാധിക്കുന്നു.

ജീവിതശൈലിയിലും ജോലി സമയത്തിലുമുള്ള മാറ്റം നിരവധി ആളുകളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദകരമായ ജോലി സമയവും ഉറക്കമില്ലായ്മയും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രത്യുത്പാദന വ്യവസ്ഥയില്‍ ബീജ സാന്ദ്രതയെ പ്രതികൂലമായി ബാധിക്കും.

അമിതവണ്ണം വന്ധ്യതയ്ക്ക് കാരണമാകുന്നതായി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിപ്രൊഡക്റ്റീവ് മെഡിസിന്‍ (എഎസ്ആര്‍എം) പറയുന്നു. ഭാരം കൂടുന്നത് ശരീരത്തിനുള്ളിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും പുരുഷന്മാരില്‍ ബീജോത്പാദനത്തിന് കാരണമാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

അമിതവണ്ണം പലപ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതിന് കാരണമാകുന്നു. അതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അത് പതിവായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ചില അണുബാധകള്‍ ബീജോത്പാദനത്തെയും അതിന്റെ ആരോഗ്യത്തെയും തടസ്സപ്പെടുത്തുകയും ബീജം കടന്നുപോകുന്നത് തടയുകയും ചെയ്യും. പ്രോസ്?റ്റേറ്റ്? ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീര്‍ക്കെട്ടും ബീജത്തി???ന്റെ അളവിനെ പ്രതികൂലമായി ബാധിക്കും.

അര്‍ബുദം ബാധിച്ച് ചികിത്സയോ മറ്റേതെങ്കിലും തരത്തിലുള്ള റേഡിയേഷനോ ചെയ്ത പുരുഷന്മാര്‍ക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കൂടുതലാണ്.