Home ആരോഗ്യം ചില്ലറക്കാരനല്ല മത്തന്‍!: മത്തങ്ങയുടെ ഏഴ് ഗുണങ്ങളറിയാം

ചില്ലറക്കാരനല്ല മത്തന്‍!: മത്തങ്ങയുടെ ഏഴ് ഗുണങ്ങളറിയാം

സാമ്പാര്‍, ഓലന്‍, എരരിശ്ശേരി, പുളിശേരി തുടങ്ങി പായസം വരെ ഉണ്ടാക്കാന്‍ മത്തങ്ങ ഉപയോഗിക്കും. മാത്രമല്ല, ഒരു മത്തന്റെ കുരു മുതല്‍ ഇല വരെ ഭക്ഷിക്കാന്‍ കഴിയും. അങ്ങനെ പരമാവധി ഉപയോഗമുള്ള ഈ ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

ധാരാളം ആരോഗ്യ ഗുണങ്ങളുളള മത്തങ്ങയില്‍ ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാന്‍ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്കും മത്തങ്ങ കഴിക്കാവുന്നതാണ്.
പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞതാണ്.

മത്തങ്ങയില്‍ അടങ്ങിയ ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തിലെ ചുളിവുകളും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകളും തടയുന്നു. ഒപ്പം ചര്‍മ്മം തിളങ്ങാനും സഹായിക്കും.