Home ആരോഗ്യം കോവിഡ് വാക്‌സിന്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും; പുതിയ പഠനം

കോവിഡ് വാക്‌സിന്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും; പുതിയ പഠനം

കോവിഡ് വാക്‌സിന്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. കോവിഡ് 19 ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, കൊവിഡ് വാക്‌സിനുകള്‍ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തി. PLOS ജേണലില്‍ ആണ് ഇതുസംമ്പന്ധിച്ച പഠനം പ്രസിദ്ധീകരിച്ച് വന്നത്.

സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ സര്‍വേകളില്‍ പലരിലും മാനസികാരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

മാനസികാരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വാക്‌സിന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്, കാരണം ഇത് കുത്തിവയ്പ് എടുത്തവരെ മാത്രമല്ല, കുത്തിവയ്പ് എടുക്കാത്തവരെയും ബാധിക്കുന്നു.

‘കോവിഡ് 19 പലരുടെയും തൊഴില്‍, സാമ്പത്തിക, ആരോഗ്യം എന്നിവയുള്‍പ്പെടെ ആളുകളുടെ ജീവിതത്തിന്റെ പല വശങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കോവിഡ് -19 ബാധിച്ച രോഗികളില്‍ മാത്രമല്ല, അവരുടെ പ്രിയപ്പെട്ടവരിലും, പൊതുസമൂഹത്തിലും ബാധിച്ചിട്ടുണ്ട്… ‘ – ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ അനസ്തേഷ്യോളജിസ്റ്റ് ഡോ. എച്ച്കെ മഹാജന്‍ പറഞ്ഞു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ജനങ്ങള്‍ക്കിടയിലെ ഉത്കണ്ഠ കുറയ്ക്കുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പ് വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുത്ത ആളുകള്‍ കൊവിഡ് അണുബാധയില്‍ നിന്ന് മുക്തമാണെന്ന അവബോധം വര്‍ദ്ധിച്ചതോടെ, ആളുകള്‍ ക്രമേണ കൊവിഡിന് മുമ്പുള്ള ജീവിതശൈലിയിലേക്ക് മടങ്ങുന്നു. ഉത്കണ്ഠ, വിഷാദം, സാമൂഹിക അകല്‍ച്ച തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.