Home വാണിജ്യം നാല് ക്യാമറയും മികച്ച ബാറ്ററിയുമായി ഞെട്ടിച്ച് റെഡ്മി; ഇത്തവണ നോട്ട് 10 ലൈറ്റ്

നാല് ക്യാമറയും മികച്ച ബാറ്ററിയുമായി ഞെട്ടിച്ച് റെഡ്മി; ഇത്തവണ നോട്ട് 10 ലൈറ്റ്

വോമി തങ്ങളുടെ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 10 സീരിസിൽ പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാർട്ട്ഫോണാണ് ഇന്ത്യൻ വിപണയിലെത്തിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ പൂർണ്ണമായും റീബാഡ്ജ് ചെയ്ത മോഡലാണ് റെഡ്മി നോട്ട് ലൈറ്റ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയാണ് വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില.

നാല് ക്യാമറകളാണ് പുതിയ ഫോണിനുള്ളത്. 48 മെഗാപിക്സലാണ് മെയിൻ ക്യാമറ. എഫ്/2.2 അപ്പേർച്ചറുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറയും എഫ്/2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. മുൻവശത്തായി എഫ്/2.48 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും റെഡ്മിയുടെ പുതിയ മോഡലിനുണ്ട്.

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള എംഎഎച്ചിൻറെ ബാറ്ററി കരുത്തുമായാണ് റെഡ്മിയുടെ വരവ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4G VoLTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS, NavIC, USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻറ് സെൻസറും ഫേസ് അൺലോക്കുമുണ്ട്. 209 ഗ്രാമാണ് ഫോണിൻറെ ഭാരം.