Home വാണിജ്യം പുതിയ ഫീച്ചറുമായി ഹീറോ; എക്‌സ്ട്രീം 160 ആറിന്റെ സ്​റ്റെൽത്​ എഡിഷൻ

പുതിയ ഫീച്ചറുമായി ഹീറോ; എക്‌സ്ട്രീം 160 ആറിന്റെ സ്​റ്റെൽത്​ എഡിഷൻ

നപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിൻറെ പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 160 ആർ. ബൈക്കിൻറെ സ്​റ്റെൽത്​ എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. ഡൽഹിയിൽ 1.16 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

139.5 കിലോഗ്രാം ഭാരമുള്ളതാണ്​ ബൈക്ക്​. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിം സെറ്റപ്പ് ബൈക്കിൻറെ സവിശേഷതയാണ്. 37 എം.എം ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും ഏഴുതരത്തിൽ ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് സസ്പെൻഷനും നൽകിയിട്ടുണ്ട്​. 165 എം.എം ആണ്​ ഗ്രൗണ്ട് ക്ലിയറൻസ്.

163 സിസി, സിംഗിൾ സിലിണ്ടർ, രണ്ട് വാൽവ് എഞ്ചിൻ, 8,500 ആർ.പി.എമ്മിൽ 15 ബി.എച്ച്.പിയും 6,500 ആർ.പി.എമ്മിൽ 14 എൻ.എം ടോർക്കും വാഹനം ഉദ്​​പാദിപ്പിക്കും. എക്‌സ്ട്രീം 160 ആർ സിംഗിൾ ഡിസ്​ക്​ ബ്രേക്ക് വേരിയൻറിന് 1,02,000 രൂപ (എക്‌സ്‌ഷോറൂം)യാണ്​ വില. ഇരട്ട-ഡിസ്ക് ബ്രേക്ക്​ വേരിയൻറിന് 1,05,050 (എക്സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ്​ എക്​സ്ട്രീം​ 160 ആർ. മികച്ച ഇന്ധനക്ഷമതയും ഇതിൻറെ പ്രത്യേകതയാണ്​. 55.47 ആണ്​ മൈലേജ്​.

കറുത്ത മാറ്റ്​ ഫിനിഷാണ്​ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. എൽ.ഇ.ഡി വിങ്കറുകൾ, സൈഡ് സ്റ്റാൻഡ്, എഞ്ചിൻ കട്ട് ഓഫ് തുടങ്ങിയ ചില സെഗ്​മെൻറ്​ ലീഡിങ്​ സവിശേഷതകളോടെയാണ് വാഹനം വരുന്നത്. യു.എസ്.ബി ചാർജർ, എൽ.സി.ഡി ബ്രൈറ്റ്നസ് അഡ്​ജസ്റ്റ്​മെൻറ്​​, സ്പീഡോമീറ്ററിൽ ഒരു പുതിയ ഗിയർ ഇൻഡിക്കേറ്റർ ഫീച്ചർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എസ്.ബി ചാർജർ ഹാൻഡിൽബാറിന് കീഴിലായിട്ട് ഉണ്ട്. ഇത് അനായാസമുള്ള ചാർജിങിനും എളുപ്പത്തിലുള്ള കണക്റ്റിവിറ്റിക്കും സഹായിക്കും.

പവർ-പായ്ക്ക് ചെയ്‍ത പ്രകടനം, ചടുലമായ കൈകാര്യം ചെയ്യൽ, എളുപ്പത്തിൽ കൈകാര്യം ചെയ്യൽ എന്നിവ കാരണം കമ്പനിയുടെ പ്രീമിയം പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഓഫറുകളിലൊന്നാണ് ഹീറോ എക്‌സ്ട്രീം 160 ആർ എന്ന് ഹീറോ മോട്ടോകോർപ്പിന്റെ സെയിൽസ് ആൻഡ് പാർട്‍സ് വിൽപ്പന മേധാവി നവീൻ ചൗഹാൻ പറഞ്ഞു. പുതിയ Xtreme 160R സ്റ്റെൽത്ത് എഡിഷനും പുതുതായി പുറത്തിറക്കിയ നിരവധി ഉൽപ്പന്നങ്ങളും ഉത്സവ സീസണിന് തിളക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.