Home അറിവ് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടർ വില രണ്ടായിരത്തിലേക്ക്‌

വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടർ വില രണ്ടായിരത്തിലേക്ക്‌

പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി.

19 കിലോ സിലിണ്ടറിന് വില ഡൽഹിയിൽ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡൽഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 1950 ആയും, കൊൽക്കത്തയിൽ 2073 രൂപ 50 പൈസയുമായി വർധിച്ചു. ചെന്നൈയിൽ 2133 രൂപയാണ് പുതിയ വില.

ദീപാവലി ആഘോഷവേളയിൽ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയർത്തിയത് ജനങ്ങൾക്ക് വൻതിരിച്ചടിയാണ്. അതേസമയം ഗാർഹിക സിലിണ്ടറിന് വില വർധിപ്പിട്ടില്ല.