Home അറിവ് കോവിഡിന് ഉറവിടം ചൈനയിലെ വുഹാൻ ലാബ് തന്നെയെന്ന് ബയോളജിസ്റ്റുകൾ

കോവിഡിന് ഉറവിടം ചൈനയിലെ വുഹാൻ ലാബ് തന്നെയെന്ന് ബയോളജിസ്റ്റുകൾ

കോവിഡ് 19 വൈറസ് രോഗത്തിന്റെ ഉറവിടം ചൈനയിലെ വുഹാൻ ലാബ് തന്നെയാവാനാണ് സാധ്യതയെന്ന് കനേഡിയൻ മോളിക്യൂലാർ ബയോളജിസ്റ്റുകൾ. യുകെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർലമെന്റ് കമ്മിറ്റിയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മറ്റേതെങ്കിലും രീതിയിൽ പ്രകൃതിദത്തമായി വരുന്നതിനേക്കാൾ സാധ്യതയാണ് വുഹാൻ ലാബിൽ നിന്നുമുണ്ടായ ലീക്കെന്ന് ജീൻ തെറാപ്പി വിദഗ്ധ ഡോ എലീന ചാൻ പറഞ്ഞു. അതേ സമയം മനുഷ്യരിലേക്കുള്ള പകർച്ചയ്ക്ക് കാരണമായത് ഹുവാനൻ മാർക്കറ്റിലെ സമ്പർക്കം തന്നെയാകും.

എന്നാൽ ഈ സമയം ഒരു നിഗമനത്തിലെത്തുക സാധ്യമല്ല, ഒരുപക്ഷേ അഞ്ചോ അമ്പതോ വർഷം വേണ്ടിവന്നേക്കും കൃത്യമായൊരു തീരുമാനത്തിലെത്തിച്ചേരാൻ. വിശദമായ പഠനം ആവശ്യമാണ്. വൈറസിന് ലാബിൽവച്ചു തന്നെ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്നതിലും വ്യക്തതയില്ല.

സാർസ് സ്ഥിരീകരിച്ച് രണ്ടുമാസത്തിനുള്ളിൽ വൈറസിന്റെ ഉറവിടം മാർക്കറ്റുകളാണെന്ന് നമ്മൾ കണ്ടെത്തി. അതുപോലെതന്നെ മെർസിനു പിന്നിൽ ഒട്ടകങ്ങളാണെന്നും കണ്ടെത്തി. എന്നാൽ രണ്ടുവർഷത്തിനിപ്പുറവും കോവിഡ് വൈറസിനു പിന്നിൽ ഏതെങ്കിലും ഒരു ജീവിയാണെന്ന് പറയത്തക്ക രീതിയിൽ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറസിന്റെ വരവ് ലാബിലൂടെയാണെന്ന നിഗമനത്തിലേക്കെത്തേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു.