Home അന്തർദ്ദേശീയം അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കുതിക്കുന്നു.

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കുതിക്കുന്നു.

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 125.16 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ബാ​ര​ലി​ന് 108.87 ഡോ​ള​റാ​യി​രു​ന്നു വി​ല. 16.29 ഡോ​ള​റാ​ണ് വാ​രാ​ന്ത്യം​കൊ​ണ്ട് വ​ര്‍​ധി​ച്ച​ത്.ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ വി​ല ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് സാ​മ്ബ​ത്തി​ക നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.എ​ണ്ണ വി​ല വ​ര്‍​ധി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല​യും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ല്‍ 22 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 24.250 റി​യാ​ലാ​യി​രു​ന്നു വി​ല. രാ​വി​ലെ വി​ല 24.300 വ​രെ എ​ത്തി. ഇ​തു സ​ര്‍​വ​കാ​ല റെ​​ക്കോ​ഡാ​ണ്. ഇ​തോ​ടെ വി​നി​മ​യ നി​ര​ക്കും ഉ​യ​ര്‍​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വി​നി​മ​യ നി​ര​ക്ക് സ​ര്‍​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി. ആ​ഗോ​ള വി​നി​മ​യ ഏ​ജ​ന്‍​സി​ക​ള്‍ ഒ​രു റി​യാ​ലി​ന് 200.532 രൂ​പ എ​ന്ന നി​ര​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ കാ​ണി​ച്ചി​രു​ന്ന​ത്.ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു റി​യാ​ലി​ന് 199.50 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ല്‍​കി​യ​ത്. ഒ​മാ​ന്‍ റി​യാ​ലി​ന്​ ഇ​തു​വ​രെ ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​നി​മ​യ നി​ര​ക്ക് 198.90 രൂ​പ​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ മൂ​ര്‍​ധ​ന്യ​ത്തി​ല്‍ 2020 ഏ​പ്രി​ലി​ലാ​ണ് ഈ ​നി​ര​ക്ക് ല​ഭി​ച്ച​ത്. പി​ന്നീ​ട് വി​നി​മ​യ നി​ര​ക്ക് കു​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 16നും ​ഒ​രു റി​യാ​ലി​ന് 198 രൂ​പ ല​ഭി​ച്ചി​രു​ന്നു. 10 വ​ര്‍​ഷം മു​മ്ബ്​ ഇ​തേ മാ​സം 10ന് 129 ​റി​യാ​ലാ​യി​രു​ന്നു വി​നി​മ​യ നി​ര​ക്ക്.വി​നി​മ​യ നി​ര​ക്ക് ക്ര​മേ​ണ ഉ​യ​ര്‍​ന്ന് 2013 ആ​ഗ​റ്റി​ല്‍ 178 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട് നി​ര​ക്ക് താ​ഴോ​ട്ട് പോ​വു​ക​യും 2016 ഫെ​ബ്രു​വ​രി​യി​ല്‍ വീ​ണ്ടും 178 രൂ​പ​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് വി​നി​മ​യ നി​ര​ക്ക് 192 രൂ​പ​യി​ലെ​ത്തു​ന്ന​ത്. അ​തു​മു​ത​ല്‍ നി​ര​ക്ക് 190 -195 നും ​ഇ​ട​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ജ​നു​വ​രി 11ന് 192.500 ​ആ​യി​രു​ന്നു വി​നി​മ​യ നി​ര​ക്ക്. പി​ന്നീ​ട് ക്ര​മേ​ണ ഉ​യ​രു​ക​യും റ​ഷ്യ​യു​ടെ യു​​ക്രെ​യ്​​ന്‍ ആ​ക്ര​മ​ണ​ത്തോ​ടെ നി​ര​ക്ക് കു​തി​ച്ചു​യ​രു​ക​യു​മാ​യി​രു​ന്നു. എ​ണ്ണ​വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​നി​മ​യ നി​ര​ക്ക് ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. .എ​ണ്ണ വി​ല ഇ​പ്പോ​ള്‍ 2008 ലെ ​ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണ് ഭേ​ദി​ക്കു​ന്ന​ത്. റ​ഷ്യ​യു​ടെ എ​ണ്ണ ബ​ഹി​ഷ്ക​ര​ണം ന​ട​പ്പാ​വു​ക​യാ​ണെ​ങ്കി​ല്‍ വി​ല ബാ​ര​ലി​ന് 200 ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക തി​ങ്ക​ളാ​ഴ്ച വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​റാ​ന്‍ ആ​ണ​വ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ഇ​റാ​നി​യ​ന്‍ എ​ണ്ണ മാ​ര്‍​ക്ക​റ്റി​ലെ​ത്തു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ എ​ണ്ണ​വി​ല​യി​ല്‍ കു​റ​വു​ണ്ടാ​വും.​യു​ക്രെ​യ്​​ന്‍ പ്ര​ശ്നം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​റാ​ന്‍ ആ​ണ​വ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കും ആ​ക്കം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.