Home വാണിജ്യം വിവോ വി23 സീരീസില്‍ വന്‍ ഓഫറുകള്‍; ഉടന്‍ സ്വന്തമാക്കാം

വിവോ വി23 സീരീസില്‍ വന്‍ ഓഫറുകള്‍; ഉടന്‍ സ്വന്തമാക്കാം

രാനിരിക്കുന്ന ഉത്സവമായ ഹോളിക്ക് മുന്നോടിയായി വിവോ, വിവോ വി23 സീരീസില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. നിരവധി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 3,500 രൂപ വരെ ലാഭിക്കാനാവും. ബാങ്ക് ഡിസ്‌കൗണ്ടുകള്‍ മുതല്‍ ക്യാഷ്ബാക്കും അതിലേറെയും ഓഫറുകള്‍ ലഭ്യമാണ്. വിവോയുടെ ഓഫറുകള്‍ വിവോ ഇന്ത്യ ഇ-സ്റ്റോറിലും എല്ലായിടത്തും ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭിക്കും. മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, വണ്‍ കാര്‍ഡ് എന്നിവയാണ് ഓഫറിലെ പങ്കാളി ബാങ്കുകള്‍. ഇതോടൊപ്പം, വി23 സീരീസിന്റെ ഏതെങ്കിലും ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സെസ്റ്റ് മണിയില്‍ നിന്ന് ഒരു വര്‍ഷത്തെ വിപുലീകൃത വാറന്റിയും വിവോയില്‍ നിന്ന് വി23 പ്രോ, വി23ഇ എന്നിവയുടെ സൗജന്യ ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും.

വിവോ ഈ വര്‍ഷം ജനുവരിയിലാണ് വി23 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിറം മാറ്റുന്ന ബാക്ക് പാനലുകളുടെ സവിശേഷതയുമായാണ് ഈ സീരീസ് വരുന്നത്. ഇതുകൂടാതെ, വി23 പ്രോയില്‍ 108 മെഗാപിക്സല്‍ പ്രൈമറി ലെന്‍സ്, 50 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടര്‍, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിങ്ങനെയുള്ള ഹൈലൈറ്റുകള്‍ ഉണ്ട്.

ഫ്‌ലൂറെയിറ്റ് എജി ഗ്ലാസ് നിര്‍മ്മിതിയിലാണ് ഈ ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ വര്‍ണ്ണമേളം സൃഷ്ടിക്കുന്നതാണ് ഈ ഫോണിന്റെ പിറകുവശം. വി23 5ജി മീഡിയടെക് ഡെമന്‍സിറ്റി 920 ചിപ്പുമായാണ് ഇറങ്ങുന്നത്. വി23 പ്രോ എത്തുന്നത് മീഡിയടെക് ഡെമന്‍സിറ്റി 1200 ചിപ്പുമായാണ്. 12 ജിബിയാണ് ഇരു ഫോണിന്റെയും റാം ശേഷി. രണ്ട് ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്.

വിവോ വി23 ജി സ്മാര്‍ട്ട്‌ഫോണില്‍ 6.44-ഇഞ്ച് ഫുള്‍-എച്ച്ഡി+ 1,080×2,400 പിക്‌സല്‍ റെസല്യൂഷനില്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണുള്ളത്. വിവോ വി23 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.56-ഇഞ്ച് ഫുള്‍ എച്ച്ഡി+ 1,080×2,376 പിക്‌സല്‍സ് റെസല്യൂഷനില്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ളക്. ആന്‍ഡ്രോയിഡ് 12ലാണ് ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ്‌സിസ്റ്റം.

വിവോ വി23 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 29,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 34,990 രൂപ വിലയുണ്ട്. വിവോ വി23 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,990 രൂപയാണ് വില വരുന്നത്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 43,990 രൂപയാണ് വില. ഈ രണ്ട് വിവോ സ്മാര്‍ട്ട്‌ഫോണുകളും സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക്, സണ്‍ഷൈന്‍ ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. വിവോ വി23 5ജി ജനുവരി 19 മുതലും വിവോ വി23 പ്രോ 5ജി ജനുവരി 13 മുതലും വില്‍പ്പനയ്ക്ക് എത്തും. പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ച് കഴിഞ്ഞു. വിവോ വെബ്‌സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവടെ പിന്‍ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറയില്‍ മാത്രമേ മാറ്റം ഉള്ളു. എഫ് /1.89 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 64-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് വിവോ വി23 5ജിയില്‍ ഉള്ളത്. വിവോ വി23 പ്രോ 5ജിയില്‍ എഫ്/1.88 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 108 മെഗാപിക്‌സല്‍ സെന്‍സറാണ് ഉള്ളത്. എഫ്/2.2 അപ്പര്‍ച്ചര്‍ ലെന്‍സുള്ള 8-മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും എഫ്/2.4 അപ്പര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്‌സല്‍ മാക്രോ സെന്‍സറുമാണ് ഈ ഡിവൈസുകളുടെ പിന്‍ ക്യാമറ സെറ്റപ്പലെ മറ്റ് ക്യാമറകള്‍.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവയുടെ ഏറ്റവും വലിയ സവിശേഷത അവയുടെ സെല്‍ഫി ക്യാമറ സെറ്റപ്പാണ്. ഡിവൈസുകളുടെ മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ്/2.28 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 8-മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്.

ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് v5.2 എന്നിവ ഉള്‍പ്പെടുന്നു.വിവോ വി23 5ജി സ്മാര്‍ട്ട്‌ഫോണില്‍ 4,200mAh ബാറ്ററിയും വിവോ വി23 പ്രോ മോഡലില്‍ 4,300mAh ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. രണ്ടും 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു.