Home അറിവ് കീറ്റോ ഡയറ്റ് അറിയേണ്ടതെല്ലാം

കീറ്റോ ഡയറ്റ് അറിയേണ്ടതെല്ലാം

ലോ കാര്‍ബ്‌ ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കില്‍ കീറ്റോ ഡയറ്റിനെ കുറിച്ച്‌ കേള്‍ക്കാത്തവര്‍ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്.വാര്‍ത്താമാധ്യമങ്ങളില്‍ വളരെയൊന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും നവമാധ്യമങ്ങളായ ഫേസ് ബുക്ക്,ടെലിഗ്രാം,വാട്സാപ്പ് തുടങ്ങിയവയിലൂടെ ഇന്ന് ജനങ്ങള്‍ക്ക് വളരെ സുപരിചിതമാണ് ഈ ഡയറ്റ്.

പ്രമേഹം,പൊണ്ണത്തടി തുടങ്ങി ഒരിക്കലും പൂര്‍ണമായ രോഗമുക്തി ഉണ്ടാവില്ലെന്ന് കരുതിയിരുന്ന പല ചിരകാലിക രോഗങ്ങളും ഇന്ന് ഈ ഭക്ഷണരീതിയിലൂടെ സുഖപ്പെട്ടു കൊണ്ടിരിക്കയാണ്.എന്താണ് കീറ്റോ ഡയറ്റ്?നമ്മുടെ ശരീരം പ്രധാനമായും രണ്ടു ഇന്ധനങ്ങളെയാണ് ഊര്‍ജ്ജത്തിന് വേണ്ടി ഉപയോഗിക്കുന്നത് . ഒന്ന് അന്നജങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗ്ളൂക്കോസ്. മറ്റൊന്ന് കൊഴുപ്പ്. സാധാരണയായി നാം ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍, പഞ്ചസാര തുടങ്ങിയ അന്നജ സമ്ബുഷ്ടമായ ഭക്ഷണങ്ങളാണ് ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ കീറ്റോ അല്ലെങ്കില്‍ LCHF ഡയറ്റില്‍ അന്നജങ്ങള്‍ തീരെ കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് നാം കഴിക്കുന്നത്. വെണ്ണ, നെയ്യ്, ഒലിവോയില്‍, വെളിച്ചെണ്ണ, മാംസം, മല്‍സ്യം, മുട്ട, അണ്ടിവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ.നമ്മുടെ ഭക്ഷണത്തില്‍ നിന്ന് അന്നജങ്ങളെ ഒഴിവാക്കുമ്പോൾ കരള്‍ കൊഴുപ്പില്‍ നിന്ന് കീറ്റോണുകളെ ഉല്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളാണ് ഗ്ലുക്കോസിന് പകരം ശരീരം ഉപയോഗിക്കുന്ന ഊര്‍ജം. നമ്മുടെ തലച്ചോറിനടക്കം ഉപയോഗിക്കാവുന്ന ഗ്ലുക്കോസിനേക്കാള്‍ ഉത്തമമായ ഇന്ധനമാണ് കീറ്റോണ്‍.ഇങ്ങനെ കീറ്റോണ്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണരീതിക്കാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. ഇതില്‍ അന്നജം വളരെ കുറവും കൊഴുപ്പു കൂടുതലുമാണ്. അതിനാല്‍ ലോ കാര്‍ബ്‌ ഹൈ ഫാറ്റ് എന്നും അറിയപ്പെടുന്നു. വളരെ സൂക്ഷ്മമായി പറഞ്ഞാല്‍ LCHF നേക്കാള്‍ അന്നജം കുറഞ്ഞ ഭക്ഷണരീതിയാണ് കീറ്റോ.

ദിവസത്തില്‍ 20 ഗ്രാമില്‍ കുറഞ്ഞ അന്നജങ്ങള്‍ മാത്രമേ കീറ്റോ ഡയറ്റില്‍ അനുവദനീയമായുള്ളൂ.കീറ്റോ ഡയറ്റ് എന്നത് അടുത്ത കാലത്തു മാത്രമാണ് ഇത്ര പരിചിതമായത് എങ്കിലും അന്നജങ്ങള്‍ കുറച്ച ഭക്ഷണരീതികള്‍ ലോകത്ത് വളരെ മുന്‍പ് തന്നെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബാന്‍റിങ് ഡയറ്റ്, പാലിയോ ഡയറ്റ്, ആട് കിന്‍സ് ഡയറ്റ് എന്നീ പേരുകളില്‍.നമ്മുടെ പൂര്‍വ പിതാക്കള്‍ ജീവിച്ചിരുന്ന ശിലായുഗത്തില്‍ പഞ്ചസാരയോ ശുദ്ധീകരിച്ച അന്നജങ്ങളോ ഭക്ഷിച്ചിരുന്നില്ല. മനുഷ്യചരിത്രത്തില്‍ ധാന്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടു വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അഞ്ചു ലക്ഷത്തിലേറെ കൊല്ലം മുന്‍പ് മനുഷ്യന്‍ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് പതിനായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂ. നമ്മുടെ ജീനുകളൊന്നും ഇപ്പോഴും ധാന്യങ്ങളോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് സാരം. എന്നാല്‍ ശുദ്ധീകരിച്ച അന്നജങ്ങളും പഞ്ചസാരയും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 200 വര്‍ഷങ്ങളെ ആയിട്ടുള്ളു.അതിനാല്‍ തന്നെ നമ്മുടെ പൂര്‍വികര്‍ ഭക്ഷിച്ചിരുന്ന കൊഴുപ്പും മാംസവും തന്നെയാണ് നമ്മുടെ ശരീരത്തിന് പഥ്യം.

എന്തിനാണ് ഈ ഭക്ഷണരീതി?

ഈ ഭക്ഷണ രീതി കാരണം ശരീരത്തില്‍ അടിഞ്ഞു കൂടിയ ദുര്‍മേദസ്സ് ഇല്ലാതാവുന്നു, പ്രമേഹം പോലുള്ള രോഗങ്ങള്‍ സുഖപ്പെടുന്നു, നീര്‍ക്കെട്ട് കാരണം രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ നീങ്ങുന്നു, ഭക്ഷണത്തോടുള്ള ആര്‍ത്തിയും അമിതവിശപ്പും ഇല്ലാതാവുന്നു. സര്‍വോപരി നമ്മുടെ ഊര്‍ജവും ഉന്മേഷവും വര്‍ധിക്കുന്നു.ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാവുന്നു. ഭക്ഷണത്തിലെ കലോറികള്‍ എണ്ണിക്കണക്കാക്കേണ്ടതില്ല. വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കാം. അതും ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണം തന്നെ.കഠിനമായ വ്യായാമമുറകളൊന്നും തന്നെ ഇല്ലാതെ ശരീരഭാരം കുറക്കാം. വ്യായാമം ചെയ്യുന്നവര്‍ക്ക് ചെയ്യാമെന്ന് മാത്രം. വ്യായാമം കാരണം ശരീരഭാരം കുറക്കാന്‍ സാധിക്കുമെന്നത് ഒരു മിഥ്യാധാരണയാണ്.ഭക്ഷണത്തില്‍ നിന്ന് അന്നജങ്ങള്‍ കുറക്കുന്നതു മൂലം ശരീരത്തിന് ഇന്‍സുലിന്‍റെ ആവശ്യം കുറയുന്നു. രക്തത്തിലെ അമിതമായ ഇന്‍സുലിന്‍ നീര്‍ക്കെട്ട് അഥവാ inflammation വര്‍ധിപ്പിക്കുന്നത് മൂലം രക്തക്കുഴലുകളില്‍ തടസ്സം നേരിടുന്നു. കീറ്റോ ഡയറ്റുകാരണം ഈ തടസ്സങ്ങള്‍ നീങ്ങുകയും ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു .അമിതമായ നീര്‍ക്കെട്ട് മൂലമുണ്ടാകുന്ന മറ്റനവധി രോഗങ്ങള്‍ക്കും കീറ്റോ ഒരു പരിഹാരമാണ്.

എങ്ങിനെയാണ് കീറ്റോ ഡയറ്റ് ചെയ്യുന്നത്?

വളരെ ലളിതമാണ് ഈ ഡയറ്റ്. ഭക്ഷണത്തിലെ അന്നജങ്ങള്‍ ഒഴിവാക്കുക. അത്ര തന്നെ.അരി, ഗോതമ്പ് , രാഗി, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍, കപ്പ, ഉരുള കിഴങ്ങ്, മധുരക്കിഴങ്ങു, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങള്‍, മധുരമുള്ള പഴങ്ങള്‍, പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന മുഴുവന്‍ ഭക്ഷണങ്ങളും ഒഴിവാക്കുക.ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവില്‍ മാംസ്യവും കഴിക്കുക. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയില്‍ ഇവ കഴിക്കുക. ബീഫ്, മട്ടണ്‍, മീന്‍, മുട്ട ഇവ കഴിക്കാം. നാടന്‍ കോഴി കഴിക്കാംകടല,പയര്‍ വര്‍ഗങ്ങളല്ലാത്ത പച്ചക്കറികളും അണ്ടിവര്‍ഗ്ഗത്തില്‍ പെട്ട ബദാം,വാല്‍ നട്ട് തുടങ്ങിയവ കഴിക്കാം.