Home അറിവ് അഗ്നിപഥ് നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഉയർത്തി

അഗ്നിപഥ് നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഉയർത്തി

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ളപ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍.

നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം.21 വയസ്സില്‍ നിന്ന് 23 വയസ്സിലേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്.

പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.