Home അറിവ് സ്ഥിരമായി എ സി മുറിയിൽ ഇരിക്കുന്നവർ അറിയാൻ .

സ്ഥിരമായി എ സി മുറിയിൽ ഇരിക്കുന്നവർ അറിയാൻ .

തുടര്‍ച്ചയായി എസി ഉപയോഗിച്ചാല്‍ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതിനാൽ ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക.

നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്നത് മൂലം നിരവധി കുട്ടികള്‍ തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടിയെത്തുന്നു എന്ന് ശ്വാസകോശ രോഗ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.അതിനാല്‍, കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.