കേരളത്തിന്റെ അതിർത്തിയിലുള്ള തേനി പോട്ടിപ്പുറം ഗ്രാമത്തിലാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി എന്ന ന്യൂട്രിനോ പരീക്ഷണപദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാരക്കുന്നുകളായിരുന്നു. എന്നാൽ, അത് മുതുമല കടുവാസങ്കേതത്തിൽപ്പെട്ട സ്ഥലമായതിനാൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയില്ല.
2010 ലാണ് പരിസ്ഥിതിമന്ത്രാലയം തേനിയിൽ കണികാ നിരീക്ഷണശാല സ്ഥാപിക്കാൻ അനുമതി നൽകിയത്. 1500 കോടി രൂപയാണു പദ്ധതിച്ചെലവു കണക്കാക്കിയത്. സംരക്ഷിതവനമേഖലയിലെ രണ്ടുകിലോമീറ്റർ പരിധിയിൽ 63 ഏക്കർ സ്ഥലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. 1.3 കിലോമീറ്റർ ഉയരമുള്ള തരിശായ പൊട്ടിപ്പുറംമല പദ്ധതിക്കായി കണ്ടെത്തി. 4300 അടി താഴ്ചയിൽ മലയിൽ തുരങ്കമുണ്ടാക്കി ന്യൂട്രിനോ നിരീക്ഷണം നടത്താനാണ് പദ്ധതി.പദ്ധതി രാജ്യത്ത് കണികാ ഊര്‍ജ്ജതന്ത്ര ശാസ്ത്രരംഗത്ത് ഏറ്റവുമധികം നിക്ഷേപം നടത്തുന്ന സംരംഭമായാണ് വിലയിരുത്തപ്പെടുന്നത്. മലയില്‍ 1300 മീറ്റര്‍ ആഴത്തില്‍ തുരന്നാണ് പരീക്ഷണശാല സ്ഥാപിക്കുക. ന്യൂട്രിനോ പരീക്ഷണങ്ങള്‍ അതീവസുരക്ഷിതമായിരിക്കുമെന്നും അത് യാതൊരു പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ലെന്നും പറയപ്പെടുന്നു. ഭൂഗര്‍ഭ പരീക്ഷണശാല നിര്‍മിക്കുന്നതിന് എട്ട് ലക്ഷം ടണ്‍ പാറ പൊട്ടിക്കേണ്ടിവരും. കണക്കാക്കപ്പെടുന്നു. ഇത് പ്രദേശത്തെ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകർ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ആശങ്കകള്‍ പ്രകടിപ്പിക്കുമ്പോഴും അവരെല്ലാം വികസനവിരുദ്ധരും ശാസ്ത്രവിരോധികളുമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതേ സമയം ഐഎന്‍ഒ അതിബൃഹത്തായ ശാസ്ത്രഗവേഷണ സംരംഭങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിഗൂഢതയില്‍ നിർത്തുന്നത് ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്.ഇന്ത്യയിലെ ആണവമാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ പോകുന്നുവെന്നതാണ് ഉയരുന്ന ആശങ്ക. റേഡിയോ ആക്ടീവ് മാലിന്യമാണിത്. സ്പെന്‍ഡ് ഫ്യുവലെന്നു പറയും. മൂന്നുകൊല്ലം കൊണ്ട് തൊണ്ണൂറു ടണ്‍ മാലിന്യം ഉണ്ടാകും ഒരു ആണവ റിയാക്ടറില്‍നിന്ന്. രാജ്യത്ത് മൊത്തം 22 റിയാക്ടറുകളുണ്ട് . ഇപ്പോള്‍ ചെയ്യുന്നത് ഈ മാരകമായ ആണവമാലിന്യം റിയാക്ടറുകളിരിക്കുന്ന ക്യാംപസുകളില്‍ത്തന്നെ ഭൂമിക്കിടയില്‍ ഭരണിയിലാക്കി സൂക്ഷിക്കുകയാണ്. പതിനായിരം വര്‍ഷത്തോളം റേഡിയേഷന്‍ ഉണ്ടാകും ഇവയ്ക്ക്. മണ്ണിലോ ജലത്തിലോ കലരാന്‍ പാടില്ല. ഭൂമിക്കടിയില്‍ നല്ല ബലമുള്ള കരിങ്കല്‍പ്പാറയോ ഉപ്പുപാറയോ ഉള്ളിടത്തു വേണം സൂക്ഷിക്കാന്‍. ഭൂമിക്കടിയില്‍ തീരെ ഭൂഗര്‍ഭജലമില്ലാത്ത സ്ഥലങ്ങളിലോ ജനസാന്ദ്രതയില്ലാത്ത, നല്ല ബലമുള്ള പാറകളുള്ളിടത്തോ, ഭൂമികുലുക്കത്തിനു തീരെ സാധ്യതയില്ലാത്ത ഇടങ്ങളില്‍ ഇവ സിലിണ്ടറുകളിലാക്കി ഭരണിക്കുള്ളിലാണ് സൂക്ഷിക്കുക. ലോകത്തെല്ലാ ഭാഷകളിലും ഇതിലുള്ളതെന്താണെന്ന് എഴുതിവെച്ചിരിക്കും.