Home അറിവ് ഹിന്ദി രാഷ്ട്രഭാഷയല്ല; താമര ദേശീയ പുഷ്പവുമല്ല. പഠിച്ചത് നുണയാണ്!!!

ഹിന്ദി രാഷ്ട്രഭാഷയല്ല; താമര ദേശീയ പുഷ്പവുമല്ല. പഠിച്ചത് നുണയാണ്!!!

ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാണെന്നും, താമര ദേശീയ പുഷ്പമാണെന്നും നമ്മൾ പഠിച്ചിട്ടുണ്ട്. എങ്ങിനെയാണ് ഈ തെറ്റ് പ്രചരിച്ചത്.ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെന്നു പറയാറുണ്ടെങ്കിലും അത്തരമൊരു പദവി യഥാർഥത്തിൽ ഇല്ല എന്നതാണ് സത്യം. ഒരു ഭാഷയ്ക്കും ഇന്ത്യയിൽ രാഷ്ട്രഭാഷ എന്ന സ്ഥാനം നൽകിയിട്ടില്ല. ഭരണഘടന അംഗീകരിച്ച ഇരുപതിൽപരം ഭാഷകളിൽ ഒന്നാണ് ഹിന്ദി. ദേശീയ ഭാഷയെന്ന ആവശ്യത്തിനു ഭരണഘടനാ സാധുതയില്ലെന്നു വിവിധ കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. ഇതേസമയം താമര ഇന്ത്യയുടെ ദേശീയ പുഷ്പവുമല്ല. രാജ്യത്ത് ഇതുവരെ ഒരു പുഷ്പത്തിനും ‘ദേശീയ പുഷ്‌പ’മെന്ന പദവി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി- വനം- കാലാവസ്ഥ വകുപ്പ് മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ അറിയിച്ചു.ബിജെഡി നേതാവ് പ്രസന്ന ആചാര്യയാണ് ഇക്കാര്യം സഭയിൽ ഉന്നയിച്ചത്. താമരയ്ക്ക് ദേശീയ പുഷ്‌പം എന്ന പദവി നൽകിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഇതിനായിരുന്നു രാജ്യസഭയിൽ മന്ത്രി നിത്യാനന്ദ റായ് മറുപടി പറഞ്ഞത്. ഒരു പുഷ്പത്തേയും ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ല. മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011ലാണെന്നും മന്ത്രി അറി‍യിച്ചു.