Home വാഹനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫീസ് ഒഴിവാക്കി; കേന്ദ്ര വിജ്ഞാപനം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫീസ് ഒഴിവാക്കി; കേന്ദ്ര വിജ്ഞാപനം

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്ന് കരടു വിജ്ഞാപനത്തില്‍ പറയുന്നു. ഇതില്‍ അഭിപ്രായമുള്ളവര്‍ മുപ്പതു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നുമുള്ള പ്രതികരണം കൂടി പരിഗണിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുക.

ഇ മൊബിലിറ്റി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.