Home അന്തർദ്ദേശീയം പരമേശ്വരന്‍ അയ്യർ നീതി ആയോഗ്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

പരമേശ്വരന്‍ അയ്യർ നീതി ആയോഗ്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും സ്വച്ഛ് ഭാരത് മിഷന് നേതൃത്വം നല്‍കിയ മലയാളിയുമായ പരമേശ്വരന്‍ അയ്യരെ നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.

നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കും. കോഴിക്കോട് കുടുംബ വേരുകളുള്ള പരമേശ്വരന്‍ അയ്യര്‍ 1981 ബാച്ച്‌ ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അയാളൊരു ഓഫീസറാണ്.2009 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മന്ത്രാലയം ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കി.ജലസ്രോതസ്സുകള്‍, ശുചിത്വം തുടങ്ങിയ മേഖലകളില്‍ നൂതനാശയങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച അയ്യര്‍ 1998 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഗ്രാമീണ ജല ശുചിത്വ വിദഗ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020 ല്‍ കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം ലോകബാങ്കില്‍ ജോലി ചെയ്യുന്നതിനായി അമേരിക്കയിലേക്ക് പോയി. ഇപ്പോള്‍ അവിടെ പ്രവര്‍ ത്തിക്കുന്നു. കോഴിക്കോട്ട് കുടുംബ വേരുകള്‍ ഉണ്ടായിരുന്നെങ്കിലും ശ്രീനഗറിലാണ് അദ്ദേഹം ജനിച്ചത്. ഡൂണ്‍ സ്കൂള്‍, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.