ഓസ്കാര്‍ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ.ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സ് ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് സൂര്യയെ കൂടാതെ കാജല്‍, സംവിധായിക റീമ കഗ്തി എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. ഈ വര്‍ഷത്തെ ക്ലാസില്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച 71 പേരും 15 ഓസ്കാര്‍ ജേതാക്കളുമാണ് ഉണ്ടാകുക. ഇപ്പോഴിതാ ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വത്തിലേക്ക് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നു. ഓസ്കാര്‍ കമ്മിറ്റിയില്‍ ചേരുന്ന ആദ്യ തമിഴ് നടനാണ് സൂര്യ.സംവിധായകരുടേയും എഴുത്തുകാരുടേയും ബ്രാഞ്ചില്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കോട്‌സൂര്‍, CODA രചയിതാവും സംവിധായകനുമായ സിയാന്‍ ഹെഡര്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. ഡെഡ്ലൈന്‍ ഡോട്ട് കോം റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 17 ബ്രാഞ്ചുകളാണുള്ളത്.
ക്ഷണിക്കപ്പെട്ടവര്‍ക്ക് ബ്രാഞ്ച് തിരഞ്ഞെടുത്ത് അതിന്റെ ഭാഗമാകാം.ബില്ലി ഐലിഷ്, ഫിനിയാസ് ഒ’കോണല്‍, കാട്രിയോണ ബാല്‍ഫ്, ജെസ്സീ ബക്ക്ലീ, ഓള്‍ഗ മെറിഡിസ്, കോഡി സ്മിറ്റ് മെക്ഫീ, അന്യ ടെയ്ലര്‍ ജോയ് തുടങ്ങിയവര്‍ക്കും ഈ വര്‍ഷം ക്ഷണമുണ്ട്.