Home അന്തർദ്ദേശീയം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍, വിദേശ വിമാന കമ്പനികള്‍.

കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍, വിദേശ വിമാന കമ്പനികള്‍.

ബലിപെരുന്നാളും ജൂലായ് ഒന്ന് മുതല്‍ ഗള്‍ഫിലെ സ്കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടയ്ക്കുന്നതും കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍, വിദേശ വിമാന കമ്പനികള്‍.കൊവിഡ് മൂലം രണ്ടു വര്‍ഷക്കാലം നാട്ടിലേക്ക് വരാതിരുന്ന കുടുംബങ്ങള്‍ ഒന്നിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ആഗസ്റ്റ് അവസാനമേ ഇനി ഗള്‍ഫില്‍ സ്കൂളുകള്‍ തുറക്കൂ. ലോക്‌ഡൗണില്‍ വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ മിക്ക റൂട്ടുകളിലും ടിക്കറ്റ് ക്ഷാമമുണ്ട്.

ബഡ്ജറ്റ് എയര്‍ലൈനുകളിലും കണക്ടിംഗ് വിമാനങ്ങളിലും കൊള്ള നിരക്കായതോടെ, സാധാരണക്കാര്‍ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടുണ്ട്.ജൂലായ് രണ്ടിന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 36,400 രൂപയാണ് എയര്‍ഇന്ത്യ എക്സ്പ്രസിലെ നിരക്ക്. കോഴിക്കോട് നിന്ന് ദുബായിലേക്ക് 9,700 രൂപ മതി. അബൂദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് 40,119 രൂപ വേണം.

അതേസമയം കൊച്ചി – അബൂദാബി റൂട്ടില്‍ 10,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കിപ്പോള്‍ യാത്രക്കാര്‍ കുറവാണ്. ഗള്‍ഫില്‍ കടുത്ത ചൂടായതിനാല്‍ അവധിക്ക് നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് കൂടും.

ജൂലായ് രണ്ടിലെ ടിക്കറ്റ് നിരക്ക്‌

അബൂദാബി – കൊച്ചി: 38,​800 (സ്പൈസ് ജെറ്റ്)​ബഹറൈന്‍ – കൊച്ചി: 44,​600 ( ഗള്‍ഫ് എയര്‍)​കുവൈത്ത് – കൊച്ചി: 31,​000 (എയര്‍ഇന്ത്യ എക്പ്രസ്)​ദമാം – തിരുവനന്തപുരം: 43,​900 (ഇന്‍ഡിഗോ)​മസ്ക്കറ്റ് – തിരുവനന്തപുരം: 35,000 (എയര്‍ഇന്ത്യ എക്പ്രസ്)​ജിദ്ദ – കോഴിക്കോട്: 31,000 (എയര്‍ഇന്ത്യ എക്പ്രസ്)​ദോഹ – കോഴിക്കോട്: 41,​000 (എയര്‍ഇന്ത്യ എക്പ്രസ്)​