Home അറിവ് വെള്ളം കുടിക്കൂ, മുടി പ്രശ്നങ്ങൾക്ക് ബൈ പറയൂ

വെള്ളം കുടിക്കൂ, മുടി പ്രശ്നങ്ങൾക്ക് ബൈ പറയൂ

നാം പലപ്പോഴും മുടിയുടെ പല പ്രശ്‌നങ്ങളും പറഞ്ഞ് പരിഹാരമില്ലാതെ വിഷമിയ്ക്കുന്നവരാണ്. പലര്‍ക്കും അറിയില്ല, മുടി പോകാന്‍, മുടി വളരാതിരിയ്ക്കാന്‍, മുടി പരുപരുത്തതാകാന്‍ കാരണമെന്തെന്നത്. ഇതിനുള്ള ഉത്തരം തേടിപ്പോയാല്‍ പലപ്പോഴും നാമെത്തുക വെള്ളം കുടിയ്ക്കുന്നതിലുള്ള കുറവ് എന്നത് തന്നെയായിരിയ്ക്കും. വെള്ളം കുടിയ്ക്കുന്നത് മുടിയെ എങ്ങനെ ബാധിയ്ക്കുന്നുവെന്നായിരിയ്ക്കും സംശയം.

അറിയൂ ഇതിനെക്കുറിച്ച്

മുടി വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ് വെളളമെന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിനുകളില്‍ പലതും വെള്ളത്തില്‍ നിന്നാണ് ലഭിയ്ക്കുന്നത്. വെള്ളം മാത്രമല്ല, കരിക്കിന്‍ വെളളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങളും ഈ ഗുണം നല്‍കുന്ന ഒന്നാണ്. ചെടിയ്ക്ക് വളരാന്‍ വെള്ളം ആവശ്യമായ പോലെ തന്നെ മുടിയുടെ വളര്‍ച്ചയ്ക്ക് വെള്ളം ആവശ്യമാണ്. വെള്ളം വെറും വെള്ളമല്ല, പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുടിയുടെ വളര്‍ച്ചയ്ക്ക് രക്തപ്രവാഹം അത്യാവശ്യമാണ്. വെളളം കുടിയ്ക്കുന്നത് രക്തപ്രവാഹത്തിന് അത്യാവശ്യമാണ്.മുടിയുടെ വരണ്ട സ്വഭാവം മുടിയുടെ വളര്‍ച്ച നിലയ്ക്കാന്‍ ഇടയാകുന്നു. വെള്ളം കുടിയ്ക്കുന്നത് കുറയുന്നത് ശിരോചര്‍മം വരണ്ടു പോകാനും മുടി വരണ്ടു പോകാനും കാരണമാകുന്നു. ഇത് മുടി വളര്‍ച്ച നിലയ്ക്കാന്‍ മാത്രമല്ല, മുടി കൊഴിയാന്‍ കൂടി കാരണമാകുന്നു. മുടിയ്ക്ക് ആവശ്യമായ വെള്ളം ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ ഇത് മുടിയുടെ തുമ്പ് പിളരാനും കാരണമാകുന്നു. ഇതും മുടിയുടെ ആരോഗ്യത്തിന് കേട് വരുത്തുന്ന ഒന്നാണ്. ഇത് പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് വെള്ളം കുടിയ്ക്കുകയെന്നത്.

മുടിയുടെ ഒരിഴ രൂപപ്പെടുന്നതില്‍ 25 ശതമാനം പങ്കും വെള്ളത്തിനാണ്. ഇതിനാല്‍ തന്നെ ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടി കൊഴിയാതിരിയ്ക്കാനും മുടി വളരാനുമെല്ലാം ഇത് സഹായിക്കുന്നു. മുടിയുടെ ഒരിഴയുടെ ആകെ കട്ടിയില്‍ 25 ശതമാനം വെളളമെന്നു പറയുമ്പോള്‍ തന്നെ മുടിയുടെ കനത്തിന്റെ കാര്യത്തില്‍ വെള്ളത്തിന്റെ പങ്ക് വ്യക്തമാകുന്നു

മുടിയുടെ കൊഴിച്ചില്‍ തടയാനും മുടി വളരാനും മാത്രമല്ല, മുടിയുടെ സൗന്ദര്യത്തിനും വെളളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്. വെള്ളത്തിന്റെ കുറവ് മുടിയെ വരണ്ട് ഭംഗിയും മിനുസവുമില്ലാത്തതാക്കുന്നു. മാത്രമല്ല, മുടി പെട്ടെന്ന് തന്നെ നരയ്ക്കാനും ഇത് കാരണമാകുന്നു.

മുടിയുടെ അറ്റം പിളരുക, താരന്‍ എന്നിവയെല്ലാം തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാതാകുമ്പോള്‍ മുടിയ്ക്ക് സംഭവിയ്ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. ശിരോചര്‍മത്തില്‍ ചൊറിച്ചിലും അലര്‍ജിയുമെല്ലാം മുടിയ്ക്ആവശ്യമായത്ര ജലാംശം ലഭിയ്ക്കാതെ വരുമ്പോള്‍ ഉണ്ടാകുന്നു.