Home അറിവ് കോവിഡ് വീണ്ടും പിടിമുറുക്കുന്നുവോ?

കോവിഡ് വീണ്ടും പിടിമുറുക്കുന്നുവോ?

കേ​ര​ള​വും കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ലും കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും ഇ​പ്പോ​ഴും ഒ​ട്ടും കു​റ​വി​ല്ല.ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ടെ അ​താ​യ​ത്,​ ആ​ഗ​സ്റ്റ്​ ഇ​തു​വ​രെ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത​ത്​ 119 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളാ​ണ്.

12,897 പേ​ര്‍​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 8.76 ആ​ണ്. ഇ​തു​ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കേ​ര​ള​ത്തി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ളം മു​ഴു​വ​ന്‍ പ​നി​ച്ചും ചു​മ​ച്ചും മു​ന്നോ​ട്ടു​പോ​കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന മി​ക്ക​വ​രും കോ​വി​ഡ്​ പോ​സി​റ്റി​വാ​ണ്.എ​ന്നാ​ല്‍, ആ​നു​പാ​തി​ക​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ഒ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല. പ​നി​യും ജ​ല​ദോ​ഷ​വും ചു​മ​യു​മാ​യി എ​ത്തു​ന്ന​വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​തും വി​ര​ള​മാ​യി. മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നും കോ​വി​ഡ്​ വ്യാ​പ​ക​മാ​കാ​നും ഇ​തു​ കാ​ര​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​തു​വ​രെ​യു​ള്ള കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ലേ​ക്ക്​ അ​ടു​ക്കു​ക​യാ​ണ്.

മി​ക്ക വീ​ടു​ക​ളി​ലും ഇ​പ്പോ​ള്‍ പ​നി​ബാ​ധി​ത​രു​ണ്ട്​. രോ​ഗം മാ​റി​യാ​ല്‍ പോ​ലും നീ​ളു​ന്ന ചു​മ​യും അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്​ പ​ല​രും. എ​ന്താ​ണ്​ ഇ​പ്പോ​ള്‍ പ​ക​രു​ന്ന രോ​ഗ​മെ​ന്ന​ത്​ ആ​രോ​ഗ്യ​വ​കു​പ്പും വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ പ​ക​രു​ന്ന​ത്​ കോ​വി​ഡ്​ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ത​ന്നെ​യെ​ന്നും അ​തി​ന്​ ജ​നി​ത​ക​മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​ന്നു. എ​ന്നാ​ല്‍ എ​ത്ര​പേ​ര്‍​ക്ക്​ കേ​ര​ള​ത്തി​ല്‍ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചു എ​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ഒ​രു​ക​ണ​ക്കും ഇ​ല്ല.