Home അന്തർദ്ദേശീയം റഷ്യ- യുക്രയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ അഭയാര്‍ഥികൾ ആറുമില്ല്യണ്‍

റഷ്യ- യുക്രയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ അഭയാര്‍ഥികൾ ആറുമില്ല്യണ്‍

റഷ്യ യുക്രയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ ആറുമില്ല്യണ്‍ യുക്രെയ്‌നികളാണ് അഭയാര്‍ഥികളായത്.ഐക്യ രാഷട്ര സംഘടനയുടെ അഭയാര്‍ത്ഥികള്‍ ക്കായുള്ള ഏജന്‍സിയായ യു. എന്‍.എച്ച്‌.സി.സി.ആറാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

യുക്രെയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതുമുതല്‍ ഒരുമില്ല്യണ്‍ യുക്രെയ്‌നികള്‍ക്ക് തങ്ങള്‍ അഭയം നല്‍കിയതായി ജര്‍മന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതുമുതല്‍ 967546 യുക്രെയ്‌നികള്‍ ജര്‍മനിയില്‍ പ്രവേശിച്ചു. ഇതില്‍ 36 ശതമാനവും കുട്ടികളാണെന്നും മൂന്നിലൊന്ന് സ്ത്രകളും എട്ടുപേര്‍ വൃദ്ധരുമെണെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.അഭയാര്‍ത്ഥികളെ സഹായിക്കുന്നതില്‍ രാജ്യത്തെ നിരവധി ആളുകള്‍ ഏറിയും കുറഞ്ഞും സര്‍ക്കാറിനെ സഹായിച്ചതായി വിദേശകാര്യ മന്ത്രി നാന്‍സി ഫേസര്‍ പറഞ്ഞു.

സിറ്റ്‌സര്‍ലാന്റ്, ചെക്‌റിപബ്ലിക്, പോളണ്ട്, റുമാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികളും വീടുകളും അഭയാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തെന്നും യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന അയല്‍ക്കാരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു സാധിച്ചുവെന്നും യു.എന്‍.എച്ച്‌. സി. ആര്‍ വ്യക്തമാക്കുന്നു