ആ വീഡിയോ കണ്ടവരെല്ലാം ഞെട്ടിത്തരിച്ചിരുന്നു. ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന ഭാര്യ. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അറും കൊലയിലെ സ്ത്രീയെ ഒടുവിൽ കണ്ടെത്തി.ചെന്നൈ നെര്‍കുണ്ടത്ത് താമസിക്കുന്ന ഗായത്രി. കൊല്ലപ്പെട്ടത് നാഗരാജ്. ഗായത്രിയും അവരുടെ കാമുകന്റെ ഭാര്യ ഭാനുവും ചേര്‍ന്നാണ് നാഗരാജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഓട്ടോഡ്രൈവറായിരുന്നു നാഗരാജ്. സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ഗായത്രി കൊല നടത്തിയത്. കൊലനടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാമുകൻ മഹേന്ദ്രന്റെ ഭാര്യ ഭാനു മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഓട്ടോഡ്രൈവറായ നാഗരാജിന്റെയും ഫിഷ്കാര്‍ട് ഡൈവറായ മഹേന്ദ്രന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നാഗരാജിന്റെയും മഹേന്ദ്രന്റെയും സൗഹൃദം കുടുംബങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിലേക്ക് വളര്‍ന്നു. ഇതിനിടെ നാഗരാജിന്റെ ഭാര്യ ഗായത്രിയും മഹേന്ദ്രനുമായി പ്രണയത്തിലാവുകയായിരുന്നു. പ്രണയബന്ധം അറിഞ്ഞ നാഗരാജ് എതിർത്തു. മഹേന്ദ്രനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാഗരാജിന്റെ ഭീഷണിയെക്കുറിച്ച് ഗായത്രി മഹേന്ദ്രന്റെ ഭാര്യ ഭാനുവിനോട് വെളിപ്പെടുത്തി.തന്റെ ഭര്‍ത്താവ്, ഗായത്രിയെ പ്രണയിക്കുന്നതില്‍ ഭാനുവിനും എതിര്‍പ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് നാഗരാജിന്റെ കൊലപ്പെടുത്താന്‍ ഭാര്യ ഗായത്രിയും ഭാനുവും ചേര്‍ന്ന് പദ്ധതിയിടുന്നത്. തികഞ്ഞ മദ്യപാനിയായ നാഗരാജ് ഒരു ദിവസം ലക്കുകെട്ട് വീട്ടിയെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയും ഗായത്രി കഴുത്തില്‍ ഷാള്‍ മുറുക്കി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് ഭാനുവാണ്. മക്കൾ സമീപത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ കൊലപാതകം.