Home കൃഷി വില കുറഞ്ഞ പാൽ ഒഴുകുന്നു. പിടിച്ച് നിൽക്കാൻ പാടുപെട്ട് ക്ഷീര കർഷകർ.

വില കുറഞ്ഞ പാൽ ഒഴുകുന്നു. പിടിച്ച് നിൽക്കാൻ പാടുപെട്ട് ക്ഷീര കർഷകർ.

ടാങ്കർ ലോറികളിൽ ലക്ഷക്കണക്കിന് ലിറ്റർ പാലാണ് ദിവസവും സംസ്ഥാനത്തെത്തുന്നത്.. പല സ്വകാര്യ ഡെയറികളും കേരളത്തിലെ സംഭരണം നാമമാത്രമാക്കി തമിഴ്നാട്ടിൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പാൽ ഇവിടെയെത്തിച്ചു കൂടിയ വിലയ്ക്കു വിൽക്കുകയാണിപ്പോൾ.
കേരളത്തിലേക്കാൾ പകുതി വിലക്ക് അവിടെ പാൽ കിട്ടും. മുഴുവൻ ചെലവുകളും കഴിഞ്ഞ് ലീറ്ററിന് 9–10 രൂപ ലാഭം ടാങ്കറുമായി തമിഴ്നാട്ടിലെത്തിയാൽ വേണ്ടത്ര പാൽ ഏർപ്പാടാക്കാൻ അവിടെ കമ്മീഷൻ ഏജന്റുമാരുണ്ട്.
ഇപ്രകാരം പാൽ എത്തിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന ബ്രാൻഡിൽ പായ്ക്ക് ചെയ്തു നൽകുന്ന സംസ്കരണകേന്ദ്രങ്ങളും ഇവിടെയുണ്ട്. കമ്മീഷൻ ഏജന്റ്, ടാങ്കർ ലോറി, പായ്ക്കിങ് കേന്ദ്രം, വിതരണക്കാർ എന്നിവരെ തമ്മിൽ ഏകോപിപ്പിക്കാൻ ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും ചെയ്യാം ഈ പാൽ ബിസിനസ്. പാലിന്റെ നിലവാരവും വിശ്വാസ്യതയുമൊക്കെ കണക്കാകുമെന്ന് മാത്രം.വിലക്കുറവിന്റെ മെച്ചമൊന്നും ഈ പാൽ വാങ്ങുന്നവർക്കു കിട്ടുമെന്നു പ്രതീക്ഷിക്കേണ്ട. മിൽമയു ചില്ലറ വിലയ്ക്കു തന്നെയാണ് അവരും പാൽ വിൽക്കുക. പക്ഷേ കമ്മീഷൻ ലീറ്ററിനു വൻ തുക നൽകും. അതിനാൽ സ്വാഭാവികമായും ചില്ലറവിൽപനക്കാർ മിൽമയെ തഴഞ്ഞ് ഈ വരവ് പാലിനോട് താൽപര്യം കാട്ടും.ഇതേ സമയം അ​ന്യാ​യ​മാ​യ കാ​ലി​ത്തീ​റ്റ​വി​ല വ​ര്‍ദ്ധ​ന​വ് മൂ​ലം സംസ്ഥാനത്തെ ക്ഷീ​ര​ കർഷകർ ക​ടു​ത്ത പ്ര​തി​സ​ന്ധി​ നേരിടുകയാണ്. അ​ഞ്ച് മാ​സ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് (50കി​ലോ​ഗ്രാം) 250 രൂ​പ​യോ​ള​മാ​ണ് വി​ല​വ​ര്‍ദ്ധി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ലും തു​ട​ര്‍ന്നു​ണ്ടാ​യ വ​ര​ള്‍ച്ച​യും പാ​ലു​ല്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി​യി​രു​ന്നു. ഉ​ല്പാ​ദ​ന​ച്ചി​ല​വും വ​രു​മാ​ന​വും ത​മ്മി​ല്‍ കൂ​ട്ടി​മു​ട്ടി​ക്കു​വാ​ന്‍ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ പെ​ടാ​പ്പാ​ടു​പെ​ടു​മ്പോ​ഴാ​ണ് ക​ര്‍ഷ​ക​ര്‍ക്കി​രു​ട്ട​ടി​യാ​യി തു​ട​ര്‍ച്ച​യാ​യു​ണ്ടാ​കു​ന്ന കാ​ലി​ത്തീ​റ്റ വി​ല വ​ര്‍ദ്ധ​ന​വ്. ലോ​ണ്‍ എ​ടു​ത്തും മറ്റും വാ​ങ്ങി​യ പ​ശു​ക്ക​ളെ നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​കാ​തെ കി​ട്ടു​ന്ന വി​ല​യ്ക്ക് വി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്