Home അന്തർദ്ദേശീയം ടിക് ടോക്ക്‌ തിരിച്ച് വരുമോ?

ടിക് ടോക്ക്‌ തിരിച്ച് വരുമോ?

ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ കലിതുള്ളി നില്‍ക്കുന്ന നേരത്താണ് ചൈനയുടെ ടിക് ടോക്ക്‌ ഉള്‍പ്പടെയുള്ള 56 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ച് തിരിച്ചടി കൊടുക്കുന്നത്. എന്നാല്‍ ടിക് ടോക് നിരോധിച്ചതില്‍ ചൈനക്കാരേക്കാള്‍ വിഷമം ഇന്ത്യകാര്‍ക്കായിരുന്നു. അത്രമാത്രം വിപണി കൈയ്യടക്കിയ ബ്രാന്‍ഡ് ആപ്ലിക്കേഷനായിരുന്നു ടിക് ടോക്ക്‌.

ടിക് ടോക്കിന് പകരം പുതിയ ആപ്പുകള്‍ പലതും എത്തിയെങ്കിലും ടിക് ടോക്കിനോളം പ്രാധാന്യം മറ്റൊന്നിനും നല്‍കാന്‍ ആരാധകര്‍ തയ്യാറായില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ടിക് ടോക്ക് എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇതിന് പിന്നില്‍ ഒരു ഭീഷണിയുടെ കഥയുണ്ട്.

ഇന്ത്യ-ചൈന തര്‍ക്കം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന നേരത്ത് അമേരിക്കയുടെ സൈന്യ സഹായം ഇന്ത്യയ്ക്കായി വാദ്ഗാനം ചെയ്തതും പിന്തുണ പ്രഖ്യാപിച്ചതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചൈനയോടുള്ള പക തീര്‍ക്കുന്നതിന് ട്രംബ് ആയുധം മൂര്‍ച്ച കൂട്ടുകയായിരുന്നു ആ നാളുകളില്‍. ഇപ്പോള്‍ ഒന്നര മാസത്തിനുള്ളില്‍ അമേരിക്കന്‍ കമ്പനിയ്ക്ക് ടിക് ടോക്ക് വിറ്റിലെങ്കില്‍ യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തും എന്നാണ് ഭീഷണി.

യുഎസിലെ ടിക് ടോക്ക് ആപ്പ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കും എന്ന വാര്‍ത്തയായിരുന്നു ആദ്യം വന്നത്. എന്നാൽ യുഎസ്, കാനഡ , ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ്സുകള്‍ കൂടി ഏറ്റെടുക്കാനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. ആഗോള ബിസിനസ്സ് ചൈനയുടെ കൈയ്യില്‍ നിന്നും മുഴുവനായും മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ ഇന്ത്യയിലെ നിരോധനം മാറും എന്നാണ് പ്രതീക്ഷ.