Home ആരോഗ്യം മഴക്കാലത്ത് വേണം പാദങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം

മഴക്കാലത്ത് വേണം പാദങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം

മഴക്കാലത്ത് പാദങ്ങളുടെ സംരംക്ഷണം പ്രയാസമേറിയ കാര്യമാണ്. വളംകടി, പാദത്തിലെ ചര്‍മ്മം ഇളകി പോരല്‍, കുഴിനഖം, മഴക്കാലത്തെ ചെരിപ്പുകളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളാണ്. ഇവയെ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടു തന്നെ എല്ലാ ദിവസം നിങ്ങളുടെ ശ്രദ്ധ പാദങ്ങളില്‍ വേണം.

മഴക്കാലത്ത് വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കും കുറവാണ്. വെള്ളത്തിന്റെ അളവ് കുറയുന്നത് ഡിഹൈഡ്രേഷന് കാരണമാകുകയും കാലുകളിലെ തൊലി പൊളിഞ്ഞ് ഇളകുകയും ചെയ്യുന്നു.

എല്ലാ ദിവസവും നഖങ്ങളിലെ അഴുക്ക് വൃത്തിയാക്കണം. അല്ലാത്തപക്ഷം ഇത് കുഴിനഖം ഉണ്ടാകുന്നതിന് കാരണമാകുന്നു.

കുളിയ്ക്ക് ശേഷം പാദങ്ങളില്‍ മോയ്ചറൈസറുകള്‍ പുരട്ടുക.

പാദങ്ങളുടെ സൗന്ദര്യത്തിന് പെഡിക്യൂര്‍ ചെയ്യുന്നതും വളരെ നല്ലതാണ്. വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പെഡിക്യൂര്‍ ചെയ്യാം.