Home നാട്ടുവാർത്ത കാസര്‍ഗോഡ് മുതല്‍ ചാവക്കാട് വരെ കനത്ത മഴയ്ക്ക് സാധ്യത

കാസര്‍ഗോഡ് മുതല്‍ ചാവക്കാട് വരെ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് മുതല്‍ ചാവക്കാട് വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് ഭാരതപുഴ ഉടന്‍ കര കവിഞ്ഞ് ഒഴുകാന്‍ സാധ്യതയുണ്ടെന്നും പരിസരവാസികള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും അറിയിപ്പ് നല്‍കിട്ടുണ്ട്.

പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. മലപ്പുറത്ത് മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചലിന് സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.