Home അറിവ് എല്ലാ പ്രായക്കാരും ധരിക്കേണ്ടത് ഒരു തരം മാസ്‌കുകളാണോ ? അറിഞ്ഞിരിക്കം ചില കാര്യങ്ങള്‍

എല്ലാ പ്രായക്കാരും ധരിക്കേണ്ടത് ഒരു തരം മാസ്‌കുകളാണോ ? അറിഞ്ഞിരിക്കം ചില കാര്യങ്ങള്‍

കൊറോണ വൈറസ് ബാധയെ തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് മാസ്‌ക് ധരിക്കുന്നത്. കുറഞ്ഞ നാളുകള്‍ കൊണ്ട് പലതരം മാസ്‌കുകള്‍ വിപണിയില്‍ സജ്ജീവമായി കഴിഞ്ഞു. ഫാഷനും ട്രെന്‍ഡിയും ഹാന്‍ഡ് മെയ്ഡും അങ്ങനെ പലതും. എന്നാല്‍ മാസ്‌ക് ധരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഏത് തരം മാസ്‌ക് ധരിക്കണം എന്ന് അറിഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ആയ മാസ്‌ക് ധരിക്കുന്നതില്‍ അല്ല കാര്യം, നിങ്ങളുടെ പ്രായത്തിനും ആരോഗ്യത്തിനും ഇണങ്ങിയ മാസ്‌ക് വേണം ധരിക്കേണ്ടത്.

രോഗബാധയുള്ളവരില്‍ നിന്നും രോഗം പടരാതിരിക്കുന്നതിനും വൈറസിനെ തടഞ്ഞു നിര്‍ത്തുന്നതിനുമാണല്ലോ മാസ്‌ക് ധരിക്കുന്നത്. അതുകൊണ്ട് തന്നെ 60 വയസ്സിന് മുകളിലുള്ളവര്‍ സാധാരണ മാസ്‌കുകള്‍ ധരിച്ചിട്ട് കാര്യമില്ല. പ്രായമായവര്‍ക്ക് പ്രതിരോധശേഷിയും അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ആയിരിക്കാം. ഇക്കൂട്ടര്‍ പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌കുകള്‍ വേണം ധരിക്കാന്‍. വൈറസ് ബാധയുള്ളവരില്‍ നിന്നും മെഡിക്കല്‍ മാസ്‌കുകള്‍ മാത്രമേ ഇവരെ സംരക്ഷിക്കൂ.

ആരോഗ്യവാനായ വ്യക്തിയും മാസ്‌ക് ധരിച്ചേ മതിയാകൂ. ഒരു പക്ഷെ ഇക്കൂട്ടര്‍ക്ക് വൈറസ് ബാധയുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുക്കും. രോഗം പകരാതെ ശ്രദ്ധിക്കാനും വരാതിരിക്കാനുമായി ഫാബ്രിക് മാസ്‌കുകള്‍ വേണം ധരിക്കാന്‍. ഫാബ്രിക് മാസ്‌കുകള്‍ ധരിക്കുന്നവര്‍ ഇത് ഉപയോഗത്തിന് ശേഷം കഴുകിയിട്ട് വേണം വീണ്ടും ഉപയോഗിക്കാന്‍ എന്നും മറക്കരുത്.

ഏത് മാസ്‌ക് ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മൂക്കിന് താഴെയായി മാസ്‌ക് ധരിക്കരുത് എന്നാണ്. പലരും ഇത്തരത്തില്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. നിങ്ങളുടെ വായില്‍ നിന്നും ചുമ്മക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന ശ്രവത്തില്‍ നിന്നും മാത്രമല്ല മൂക്കില്‍ നിന്നും പുറത്തേക്ക് വരുന്ന ശ്വസന വായുവില്‍ കൂടിയും വൈറസ് പകരും. മൂക്കിന് ശ്വാസകോശവുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ വേഗത്തില്‍ വൈറസ് ബാധിക്കാനും സാധ്യതയുണ്ട്.