Home വിദ്യഭ്യാസം പഠനമുറി നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വക 2 ലക്ഷം ധനസഹായം

പഠനമുറി നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വക 2 ലക്ഷം ധനസഹായം

നിങ്ങളുടെ കുട്ടികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വക രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നു. കേരളത്തിലെ 14 ജില്ലകളിലായി പഠനമുറി പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സഹായമൊരുക്കുന്നത്.

120 സ്‌ക്വയര്‍ ഫീറ്റില്‍ ബിത്തി തേച്ച് പെയിന്റ് അടിച്ച് തറയില്‍ ടൈല്‍ വിരിയ്ക്കണം. വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ വെയ്ക്കാന്‍ കബോര്‍ഡുകളും ഇരിയ്ക്കാനായി കസേരയും മേശയും മുറിയില്‍ ഒരുക്കണം. ഇതിന് മൊത്തമായാണ് രണ്ട് ലക്ഷം രൂപ അനുവദിക്കുന്നത്.

എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബന്ധപ്പെട്ട പട്ടികജാതി വികസമ ബ്ലാക്കില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തിയുടെ വീട് 800 സ്‌ക്വയര്‍ ഫീറ്റിന് താഴെയായിരിക്കണമെന്നും 1 ലക്ഷത്തിന് താഴെയായിരിക്കണം വാര്‍ഷിക വരുമെന്നും മാനദണ്ഡമുണ്ട്.