കെഎസ്ആര്‍ടിസി തിരുവനന്തപുരം- എറണാകുളം നോണ്‍ സ്റ്റോപ്പ് എസി ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. രാവിലെ 5.30 നാണ് ബസ് പുറപ്പെടുകയും വൈകീട്ട് ആറ് മണിക്കാണ് തിരുവനന്തപുരത്തക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്താനുളള തീരുമാനത്തിലെത്തിയത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയല്‍വെ റദ്ദാക്കിയത്. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം.
തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശദാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സര്‍വീസാണ് റദ്ദാക്കിയത്. ഈ മാസം 12 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നത്.