Home വിനോദം മലാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് 42ാം പിറന്നാള്‍: ആശംസകളര്‍പ്പിച്ച് സിനിമാലോകം

മലാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് 42ാം പിറന്നാള്‍: ആശംസകളര്‍പ്പിച്ച് സിനിമാലോകം

ലയാളി ചലച്ചിത്ര ആരാധകര്‍ ഏറെ സ്‌നേഹിക്കുന്ന പ്രിയതാരം മഞ്ജു വാര്യറുടെ 42ാം ജന്‍മദിനമാണിന്ന്. 40 താഴെ മാത്രം സിനിമകളില്‍ അഭിനയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് സിനിമാ ലോകവും സഹപ്രവര്‍ത്തകരും ആരാധകരും.

സഹോദരിയുടെ ജന്മദിനത്തില്‍ ഓര്‍മകളുടെ ആല്‍ബത്തില്‍ നിന്നും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചാണ് സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.

ഉറ്റ ചങ്ങാതിക്ക് ആശംസകള്‍ നേര്‍ന്ന് നടിമാരായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, നടന്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തി.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ പ്രതി പൂവന്‍ കോഴിയിലാണ് മഞ്ജു ഒടുവില്‍ അഭിനയിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ചതുര്‍മുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

1995ല്‍ ആയിരുന്നു മഞ്ജു ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സല്ലാപം എന്ന സിനിമയിലെ അഭിനയത്തോടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടി ഈ നടി. വിവാഹത്തിനുശേഷം 14 വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്നുവെങ്കിലും പൂര്‍വാധികം കരുത്തോടെയാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചുവരവ് നടത്തിയത്.

കരുത്തുറ്റ, വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളായിട്ടായിരുന്നു മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ പിന്നീട് പകര്‍ന്നാട്ടം നടത്തിയത്. ആമി, സൈറാ ബാനു, പ്രതി പൂവന്‍ കോഴി, ഉദാഹരണം സുജാത തുടങ്ങി നായികാപ്രാധാന്യമുള്ള സിനിമകളില്‍ മഞ്ജു അഭിനയിച്ചു. മഞ്ജു വാര്യരുടെ ചിത്രം എന്ന വിശേഷണങ്ങളോടെയായിരുന്നു ഈ സിനിമകളെല്ലാം തിയറ്ററിലെത്തിയത്.