Home വാണിജ്യം ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍: ആപ്പിളിന്റെ ഈ ഉല്‍പ്പന്നങ്ങളെല്ലാം ലഭ്യമാണ്

ഇന്ത്യയില്‍ ആദ്യമായി ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍: ആപ്പിളിന്റെ ഈ ഉല്‍പ്പന്നങ്ങളെല്ലാം ലഭ്യമാണ്

ന്ത്യയില്‍ ആദ്യമായി ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. സെപ്റ്റംബര്‍ 23ന് ആണ് ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും.

ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് വില്പനയും സര്‍വീസും ഇതോടെ പ്രാദേശികമായി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് എഡ്യുക്കേഷന്‍ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്. മാക് കംപ്യൂട്ടറുകള്‍, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക.

ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ലഭ്യമാകും. ആദ്യം ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാത്രമായിരിക്കും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉള്‍പ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓണ്‍ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടിയലര്‍മാര്‍ക്ക് രാജ്യത്ത് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരം ആരംഭിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞവര്‍ഷം നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.