Home അന്തർദ്ദേശീയം ജന്‍മദിനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 95 ലക്ഷം രൂപ; കയ്യടി നേടി മേഗനും ഹാരി രാജകുമാരനും

ജന്‍മദിനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 95 ലക്ഷം രൂപ; കയ്യടി നേടി മേഗനും ഹാരി രാജകുമാരനും

ഹാരി രാജകുമാരന്റെ ജന്‍മദിനം മേഗന്‍ മര്‍ക്കലുമായി ചേര്‍ന്ന് വളരെ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാംഫെഡ് ചാരിറ്റി എന്ന കാമ്പയിനില്‍ 130,000 യു.എസ് ഡോളര്‍ (Rs 95,70,099 95) നല്‍കിയാണ് ഇത്തവണത്തെ ആഘോഷം. ഹാരി രാജകുമാരന്റെ 36-ാം പിറന്നാളിനാണ് ഇരുവരും ഈ പ്രഖ്യാപനം നടത്തിയത്.

സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ തുക. കാമ്പയിന്‍ ഫോര്‍ ഫീമെയില്‍ എജ്യൂക്കേഷന്‍ എന്ന കാംഫെഡ് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സിംബാബ്‌വെ, സാംബിയ, ടാന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

സെപ്റ്റംബര്‍ 15 നായിരുന്നു രാജകുമാരന്റെ ജന്മദിനം. ഇവരുടെ ഫാന്‍സ് സംഘടനയായ സസക്സ് സ്‌ക്വാഡും ഇതിലേയ്ക്ക് തുക സംഭാവന ചെയ്തിട്ടുണ്ട്. ‘ജന്മദിനം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ല, സംഭാവനകള്‍ തന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്’ മേഗന്‍ മര്‍ക്കല്‍ ഇന്‍ഡിപെന്‍ഡന്റ് ന്യൂസിനോട് പറഞ്ഞു.

‘ഹാരിയുടെയും മേഗന്റെയും ആരാധകരാകുക എന്നാല്‍ ആഘോഷങ്ങളെല്ലാം അര്‍ത്ഥവത്താക്കുക എന്നുകൂടിയാണ്. വലിയൊരു പ്രചോദനമാണത്. ഞങ്ങള്‍ അവര്‍ക്കൊപ്പം സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നില്‍നില്‍ക്കും. ‘ കാംഫെഡ് അവരുടെ ഓഫീഷ്യല്‍ വെബ്സൈറ്റില്‍ കുറച്ചത് ഇങ്ങനെ.