Home Uncategorized പള്‍സ് ഓക്‌സിമീറ്ററുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

പള്‍സ് ഓക്‌സിമീറ്ററുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

രക്തത്തിലെ ഓക്സിജന്റെ അളവും നാഡീമിടിപ്പും പരിശോധിക്കുന്ന ഉപകരണമായ പള്‍സ് ഓക്‌സിമീറ്ററിന്റെ പേരില്‍ വന്‍ തട്ടിപ്പ്. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ഈ ഉപകരണം കയ്യില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇത് മുതലാക്കിയാണ് തട്ടിപ്പ്.

ഓക്സിമീറ്ററിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണ്. ഓക്‌സിമറ്റെര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒക്സിജന്റെ അളവ് കണ്ടെത്താമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഫോണില്‍ ഏത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ഓക്സിജന്റെ അളവ് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വസ്തുതയെങ്കിലും ഇത് അറിയാതെ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്.

ഓക്സിമീറ്റര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മൊബൈലില്‍ സൂക്ഷിച്ച എല്ലാ വിവരങ്ങളും എടുക്കാനുള്ള അനുമതി ചോദിക്കും. ഈ വിരലടയാളം ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സാധ്യതയുമുണ്ട്.