Home അറിവ് 449 രൂപക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്, 3300 ജിബി ഡേറ്റ; ബിഎസ്എന്‍എലിന്റെ ഈ ഓഫര്‍ ഏപ്രില്‍ മൂന്ന്...

449 രൂപക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്, 3300 ജിബി ഡേറ്റ; ബിഎസ്എന്‍എലിന്റെ ഈ ഓഫര്‍ ഏപ്രില്‍ മൂന്ന് വരെ

ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍ ഏപ്രില്‍ 3 വരെ ലഭിക്കുമെന്ന് കമ്പനി. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ സ്വന്തമാക്കാനാള്ള സമയപരിധിയാണ് ബിഎസ്എന്‍എല്‍ നീട്ടിയത്. 2020 ഒക്ടോബറില്‍ ആരംഭിച്ച പ്രമോഷണല്‍ ഭാരത് ഫൈബര്‍ പ്ലാനുകളില്‍ പ്രതിവര്‍ഷ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിനിടെയാണ് പുതിയ പ്ലാനുകളുടെ ലഭ്യത ഈ മാസം ആദ്യം 90 ദിവസത്തേക്ക് കൂടി നീട്ടിയത്. ഒക്ടോബര്‍ ഒന്നിനാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ കൊണ്ടുവന്നത്. ഇത് ഡിസംബര്‍ 29 വരെയായിരുന്നു കാലാവധി പറഞ്ഞിരുന്നത്. എന്നാല്‍ 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ പ്ലാനുകളുടെ ഭാരത് ഫൈബര്‍ പ്ലാനുകള്‍ ജനുവരി 4 മുതല്‍ 90 ദിവസത്തേക്ക് കൂടി നീട്ടി.

449 രൂപ പ്ലാനില്‍ 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. എന്നാല്‍ 449 രൂപ പ്ലാനില്‍ ഇപ്പോള്‍ പ്രതിവര്‍ഷ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നില്ല. പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ലഭ്യമാകൂ. ഈ പ്ലാന്‍ പ്രമോഷണല്‍ അടിസ്ഥാനത്തില്‍ മാത്രം നല്‍കുന്നതാണ്. 449 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ 6 മാസത്തിന് ശേഷം 60 എംബിപിഎസ് ഡേറ്റ നല്‍കുന്ന ഫൈബര്‍ ബേസിക് പ്ലസ് 599 പ്ലാനിലേക്ക് സ്വപ്രേരിതമായി മൈഗ്രേറ്റ് ചെയ്യുകയാണ് പതിവ്. ഒരു മാസം ഫ്രീയാണ്.

തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന ഈ പ്ലാനുകള്‍ ഇപ്പോള്‍ മറ്റു ചില നഗരങ്ങളിലും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒഴികെ ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനും കഴിയും. ഏറ്റവും പുതിയ പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പുതിയ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ ദീര്‍ഘകാല പാക്കേജുകളില്‍ ലഭ്യമാകില്ലെന്നാണ് തോന്നുന്നത്. ഇത് ഉപയോഗിക്കുന്നതിന് നിങ്ങള്‍ പ്രതിമാസ ഓഫര്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതേ പ്ലാനുകള്‍ നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്.

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭിക്കും. പ്രമോഷണല്‍ ഭാരത് ഫൈബര്‍ പ്ലാനുകളുടെ സഹായത്തോടെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം എഫ്ടിടിഎച്ച് വിഭാഗത്തില്‍ ബിഎസ്എന്‍എല്‍ ഒരു ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്.