Home വാണിജ്യം 48 എംപി ട്രിപ്പിള്‍ ക്യാമറകള്‍, 5000 എംഎഎച്ച് ബാറ്ററി; വിവോ വൈ 31ന് ഇന്ത്യയിലെത്തി

48 എംപി ട്രിപ്പിള്‍ ക്യാമറകള്‍, 5000 എംഎഎച്ച് ബാറ്ററി; വിവോ വൈ 31ന് ഇന്ത്യയിലെത്തി

സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോ ഇന്ത്യയില്‍ പുതിയ ഹാന്‍ഡ്‌സെറ്റ് വൈ 31 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന മികച്ച ഫീച്ചറുകളുള്ള ഫോണാണിത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 16,490 രൂപയാണ്.

1 ടിബി വരെ സ്റ്റോറേജ് വിപുലീകരിക്കാം എന്നതും ഒരു പ്രത്യേകതയാണ്. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, മറ്റു റീട്ടെയില്‍ സ്റ്റോറുകളിലും ഈ ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്. 6.58 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആപ്ലിക്കേഷനുകളും ഗെയിമുകളും കൈകാര്യം ചെയ്യുന്നതിന് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസി ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 6-സീരീസ് പ്രോസസറിനു പുറമെ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫന്‍ടച്ച് ഒഎസ് 11 ഉം ഫോണിലുണ്ട്.

48 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മറ്റൊരു പ്രത്യേകത. 2 മെഗാപിക്‌സല്‍ ബോകെ ക്യാമറയുമുണ്ട്. പിന്‍ ക്യാമറയ്ക്കായി ഒരു സൂപ്പര്‍ നൈറ്റ് മോഡും കാണാം. ഇതോടൊപ്പം പിന്‍ ക്യാമറയില്‍ ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ (ഇഐഎസ്) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. മുന്‍വശത്ത്, വ്യക്തമായ സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

18W ഫാസ്റ്റ് ചാര്‍ജിങ് സൊല്യൂഷന്‍ ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 5000 എംഎഎച്ച് ബാറ്ററി പായ്ക്കും ഫോണിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് എന്നിവയുള്‍പ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.