Home ആരോഗ്യം കോവിഡ് രോഗികളില്‍ ഹാപ്പി സൈലന്റ് ഹൈപ്പോക്‌സിയ

കോവിഡ് രോഗികളില്‍ ഹാപ്പി സൈലന്റ് ഹൈപ്പോക്‌സിയ

കോവിഡ് രോഗികളില്‍ പുറമേക്കു ലക്ഷണങ്ങളൊന്നുമില്ലാതെ രക്തത്തിലെ ഓക്‌സിജന്‍ നിരക്ക് താഴുന്നതിന് ഹാപ്പി സൈലന്റ് ഹൈപ്പോക്‌സിയ (Silent Hypoxia) എന്നു പറയുന്നു. രക്തത്തിലെ ഓക്‌സിജന്‍ നിരക്ക് താഴുന്നതു മൂലം ശരീരകോശങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോക്‌സിയ.

സാധാരണഗതിയില്‍, ഹൈപ്പോക്‌സിയയിലേക്ക് പോകുന്ന ഒരാള്‍ തെരുതെരെ ശ്വാസമെടുക്കും, വിയര്‍ത്തുകുളിക്കും, നെഞ്ചിടിപ്പും ക്രമാതീതമായി വര്‍ധിക്കും. ഇത്രയും ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ രോഗിക്കു വേണ്ടുന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കാനും അതുവഴി കൂടുതല്‍ സങ്കീര്‍ണതകള്‍ അകറ്റാനും സാധിക്കും.

ശരീരകോശങ്ങളിലെ പ്രാണവായു നിരക്ക് ലക്ഷണങ്ങളൊന്നുമില്ലാതെ താഴുന്നതു മൂലം ഒട്ടേറെ കോവിഡ് ബാധിതര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ” വളരെ ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണിത്. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെയും കൂടെക്കൂടെ നിരീക്ഷിക്കുകയാണ് ഇത്തരം സൈലന്റ് ഹൈപ്പോക്‌സിയ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ”

ശ്വസനപ്രക്രിയയില്‍ ശരീരത്തിനു ലഭിക്കുന്ന ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം കൃത്യമായി നിരീക്ഷിച്ചാണ് ശരീരം ഹൈപ്പോക്‌സിയയിലേക്ക് പോകുന്നുണ്ടോ എന്നറിയുന്നത്. അതിനു പള്‍സ് ഓക്‌സിമീറ്റര്‍ എന്ന ഉപകരണം മതി.