Home അറിവ് വായുമലിനീകരണം കോവിഡ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കും

വായുമലിനീകരണം കോവിഡ് പടരാനുള്ള സാധ്യത വര്‍ധിപ്പിക്കും

വായു മലിനീകരണം കോവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളുകളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കോവിഡ് വന്ന് ഭേദമായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മലിനീകരണ തോത് വര്‍ദ്ധിക്കുന്നതിനാല്‍ വായുവിന്റെ ഗുണനിലവാരം ശ്വാസകോശത്തില്‍ വീക്കം ഉണ്ടാക്കുന്നു. ഇത് വൈറസ് പിടിപെടുന്നതിന് കാരണമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മലിനീകരണ തോത് കൂടുന്നതിനനുസരിച്ച് കോവിഡിന്റെ വ്യാപനവും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലോകമെമ്പാടുമുള്ള ഉയര്‍ന്ന മലിനീകരണ പ്രദേശങ്ങളില്‍ കൊവിഡ് 19 ന്റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് വായു മലിനീകരണം. വായുമലിനീകരണം ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലെ കൊവിഡ് രോഗികളില്‍ രോഗം മാരകമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം പലരെയും ശ്വാസ, ഹൃദയ സംബന്ധമായ രോഗബാധിതര്‍ ആക്കിയിരിക്കാമെന്നും ഇതാണ് ഇവരില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ മാരകമാകാന്‍ കാരണമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.