Home Uncategorized കാര്യങ്ങളൊന്നും അത്ര നിസാരമായിരുന്നില്ല; അനീഷിന്റെ ജീവിതത്തിൽ സംഭവിച്ചത്..!

കാര്യങ്ങളൊന്നും അത്ര നിസാരമായിരുന്നില്ല; അനീഷിന്റെ ജീവിതത്തിൽ സംഭവിച്ചത്..!

കൈരളി ടിവിയിലെ കാര്യം നിസാരം എന്ന ഹാസ്യ പരിപാടിയിലൂടെയാണ് നടൻ അനീഷ് ശ്രദ്ധേയനാകുന്നത്. മലയാളി പ്രേക്ഷകരുടെ മോഹനേട്ടാണ് രവി. കാര്യം നിസാരത്തിലെ കൃഷ്ണൻ സാറിനെ മലയാളികൾ അത്രത്തോളം ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. നാടകം, മിമിക്രി, ഷോർട് ഫിലിം, സിനിമ, സീരിയൽ എന്ന് വേണ്ട ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സ്വന്തം ട്രൂപ് ആയ തിരുവനന്തപുരം മെഗാസിന്റെ വേദിയിലും എല്ലാം ആയി അനീഷ് രവി മലയാളികൾക് ഇടയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

എന്നാൽ തന്റെ ജീവിതം അത്ര ഈ പാത്ത് ആയിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് താരം. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ അനീഷിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തെ തുടർച്ചയായ 51 ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി പ്രേക്ഷകരുമായി സംവദിക്കാൻ പലതരം ആശങ്കയുമായി ജീവിച്ചവരെ മോട്ടിവേറ്റ് ചെയ്ത് സംസാരിക്കാനും സാധിച്ചത് സ്വന്തം ജീവിതത്തിൽ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് അദ്ദേഹം പറയുന്നു.

”പലതരം പ്രതിസന്ധികൾ കടന്നു വന്നതാണ് ഞാൻ. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭം എൻ്റെ ജീവിതത്തിൽ ഉണ്ട്. അതിൽ ഒന്ന് ഏറെക്കാലം ഉണർവ്വിലും ഉറക്കത്തിലും എന്നെ വേട്ടയാടിയ ആ കടുത്ത തലവേദന നിന്നുള്ള മോചനം ആയിരുന്നു. ആ കഥ ഒരു ഓൺലൈൻ മാധ്യമത്തിലൂടെ പറയുന്നു. 2006 2007 കാലത്താണ് മിന്നുകെട്ടിൽ അഭിനയിക്കുന്ന സമയം. സൂപ്പർഹിറ്റായി സംസംപ്രേക്ഷണം ചെയ്യുകയാണ് മിന്നുകെട്ട്. അതിൽ എന്റെ വിമലാ മേനോൻ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. അപ്പോഴാണ് വില്ലൻ രൂപത്തിൽ തലവേദന എത്തുന്നത്. ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തി.

അത്രയ്ക്കുണ്ടായിരുന്നു തല വേദന. വേദന കൊണ്ട് ഞാൻ പുളഞ്ഞു. ചികിത്സ ഗുണം ചെയ്തില്ല എന്താണ് കാരണം എന്ന് മനസ്സിലായില്ല. നെറ്റി പൊള്ളുന്നത് വരെ വിക്സ് വാരി പുരട്ടിയിട്ടും ഗുളിക കഴിച്ചിട്ടും വേദന അസഹ്യമായി തുടർന്നു. കൃഷ്ണമണികൾ ചലിപ്പിക്കാൻ ഉച്ചത്തിൽ സംസാരിക്കാൻ എന്തിനു പല്ല് തേച്ചിട്ട് നാക്ക് വടി ക്കാൻ പോലും പറ്റില്ല. എന്നിട്ടും കടുത്ത വേദന സഹിച്ച് അഭിനയം തുടർന്നു. ശരിക്കും ഒന്ന് കുനിയാനോ നിവരാനോ പോലും സാധിക്കില്ല. മിന്നുകെട്ടിലെ കഥാപാത്രം ആകട്ടെ ഉറക്കെ സംസാരിക്കുന്ന കോമഡി ഒക്കെ ഉള്ളതുമാണ്.

ഒരു നിമിഷം ജീവിതം കൈവിട്ടു പോകുന്നത് എനിക്ക് തോന്നി. ചെരുങ്ങേരി ശാർക്കര ക്ഷേത്രത്തിൽ പോയി ദേവിയുടെ മുന്നിൽ ഞാൻ നിറകണ്ണുകളോടെ തൊഴുതു പറഞ്ഞു .എനിക്ക് മറ്റൊന്നും വേണ്ട ആരോഗ്യത്തോടെ നിവർന്നുനിൽക്കാൻ ആകണമെന്ന്. ഒടുവിൽ എൻറെ പ്രാർത്ഥന ദൈവം കേട്ടു. അങ്ങനെയാണ് ഭാര്യയുടെ ചേച്ചി ഡോക്ടർ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കൽ സെൻററിൽ ന്യൂറോ സർജൻ ഡോക്ടർ ഈഷ്യറിന്റെ അടുത്തെത്തുന്നത്. എന്റെ തലച്ചോറിൽ ഒരു സ്പോട്ട് രൂപപ്പെട്ടിരുന്നു. അതോടെ ഭയം കൂടി.

സർജറി വേണ്ടി വരുമോ വന്നാൽ എന്താകും സംഭവിക്കുക എന്നൊക്കെയുള്ള ആശങ്കയിൽ പെട്ട എന്നെ ജീവിതത്തിലേക്ക് തിരികെ വിളിക്കുകയായിരുന്നു ഡോക്ടർ ഈശ്യർ . അദ്ദേഹം എല്ലാം തമാശ ആയിട്ടാണ് അവതരിപ്പിക്കുക. നാവ് വാദിക്കുമ്പോൾ വേദന എടുക്കുമോ എന്ന് പറഞ്ഞാൽ എങ്കിൽ ഇനി കുറച്ചുദിവസത്തേക്ക് വടി ക്കേണ്ട എന്നാകും ചിരിച്ചുകൊണ്ടുള്ള നിർദ്ദേശം. ഇതൊന്നും അത്ര വലിയ സംഭവമല്ല നമുക്ക് ഈസിയായി മാറ്റാം എന്നാണ് പറഞ്ഞത്. ഡോക്ടർ കൂൾ ആയിരുന്നു അത് എനിക്കും ആത്മവിശ്വാസം നൽകി. ട്രീറ്റ്മെൻറ് തുടങ്ങി ഡോക്ടറെ കാണുന്നത് പോലും എനിക്ക് സന്തോഷം ആശ്വാസം നൽകി.ഒപ്പം ലൊക്കേഷനിൽ എല്ലാവരുടെയും പിന്തുണ കിട്ടി. രണ്ടുവർഷം ആയിരുന്നു മരുന്നിന്റെ കോഴ്സ് .പതിയെ പതിയെ വേദന എന്നെ വിട്ടു പോകാൻ തുടങ്ങി”- അനീഷ് വ്യക്തമാക്കി.