Home കൃഷി ചെറിയ ഉള്ളി വീട്ടിൽ കൃഷി ചെയ്യാം…

ചെറിയ ഉള്ളി വീട്ടിൽ കൃഷി ചെയ്യാം…

വീട്ടിൽ തന്നെ ചെറിയ ഉള്ളി വളർത്തുമ്പോൾ കാര്യമായ കീടാക്രമണം ഉണ്ടാകാറില്ല. അതിനാൽ തന്നെ കാര്യമായ വളപ്രയോഗവും ചിലവുമില്ലാതെ ഉള്ളി വളർത്തി വിളവെടുക്കാം
വീട്ടിൽ വാങ്ങിയ അഴുകിയതോ കളയാൻ വെച്ചിരിക്കുന്നതോ ആയ ചെറിയ ഉള്ളി എടുക്കുക. ഒരു ഗ്രോബാഗിൽ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുക.. അതിലേക്ക് ഉള്ളി ഇടുക. കൃത്യമായ അകലത്തിൽ മുളച്ച് വരാവുന്ന രീതിയിൽ പാകണം. ഇതിന് പുറത്തേക്ക് ചെറുതായി പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക . ഒരുപാട് ആഴത്തിലേക്ക് മണ്ണിട്ടു കൊടുക്കരുത്. കാര്യമായി വിളവ് ലഭിക്കാൻ തടസം നേരിടും


വളമായി തണലത്ത് ഉണക്കിയ ചാണകപ്പൊടി ഉപയോഗിക്കാം. പച്ചക്കറികളുടെ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റിയെടുത്ത് വളമായി നൽകാം. മണ്ണിലുള്ള കളകൾ നീക്കം ചെയ്യണം. മണ്ണ് ഇളക്കിയിടണം. മാസത്തിൽ രണ്ടു തവണയായി ചാണകപ്പൊടി ഇട്ടു കൊടുക്കാം. കടലപ്പിണ്ണാക്ക് പോലെയുള്ള വളങ്ങൾ പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം.
മൂന്നു മാസം കൊണ്ട് വിളവെടുക്കാൻ പറ്റും. തണ്ടുകൾ നന്നായി ഉണങ്ങിത്തുടങ്ങിയാൽ വിളവെടുപ്പിന് പാകമായതായി അറിയാം.