Home അറിവ് തൈ നടാന്‍ ഇനി കയര്‍ സഞ്ചി; പ്ലാസ്റ്റികിനോട് നോ പറഞ്ഞ് വനംവകുപ്പ്

തൈ നടാന്‍ ഇനി കയര്‍ സഞ്ചി; പ്ലാസ്റ്റികിനോട് നോ പറഞ്ഞ് വനംവകുപ്പ്

രിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കാനൊരുങ്ങി വനംവകുപ്പ്. ചെടി നട്ടശേഷം പ്ലാസ്റ്റിക് സഞ്ചികള്‍ ഉപേക്ഷിക്കുന്നത് കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഇനി കയര്‍ സഞ്ചികളായിരിക്കും ഉപയോഗിക്കുക. വനം വകുപ്പിന്റെ സെന്‍ട്രല്‍ നഴ്‌സറികളിലും സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറികളിലുമാണ് തൈകള്‍ നടാന്‍ ഇനി ചകിരിനാരുകൊണ്ടുള്ള കയര്‍ ആര്‍ടി (കയര്‍ റൂട്ട് ട്രെയ്‌നര്‍) ഉപയോഗിക്കുക.

കയര്‍ ആര്‍ടിയില്‍ വായു കൂടുതല്‍ ലഭിക്കുന്നതിനാല്‍ വേരുകള്‍ക്ക് കൂടുതല്‍ കരുത്ത് കിട്ടും. തായ് വേര് നന്നായി വളരും. പരീക്ഷണം വിജയമായതോടെ പ്ലാസ്റ്റിക്കിന് പകരം ഘട്ടം ഘട്ടമായി കയര്‍ ആര്‍ടിയില്‍ തൈകള്‍ വളര്‍ത്താന്‍ വനം വകുപ്പ് തീരുമാനമെടുത്തു. തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ നഴ്‌സറികളില്‍ പതിനായിരം എണ്ണം വീതവും സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറികളില്‍ അയ്യായിരം എണ്ണവും കയര്‍ ആര്‍ടി വാങ്ങി തൈകള്‍ വളര്‍ത്തിത്തുടങ്ങി.

ഒരു കയര്‍ ആര്‍ടിക്ക് അഞ്ച് രൂപയാണ് വില ഈടാക്കുന്നത്. പ്ലാസ്റ്റിക് കൂടുകള്‍ക്ക് ഇതിലും വിലകുറയുമെങ്കിലും തൈകള്‍ നടുമ്പോള്‍ മണ്ണും വളമടങ്ങിയ മിശ്രിതവും കയര്‍ ആര്‍ടിയില്‍ നാലിലൊന്നു മതി. ഒരു തൈയുടെ ഉത്പാദനച്ചെലവ് കയര്‍ ആര്‍ടിയില്‍ 13 രൂപയും പ്ലാസ്റ്റിക് ക്ക് 15 രൂപയുമാകും. ഇത്തരത്തില്‍ വനം വകുപ്പിന് ലക്ഷക്കണക്കിന് രൂപയാണ് ലാഭമുണ്ടാവുക.

വനസംരക്ഷണ സമിതികള്‍ മുഖേന കയര്‍ ആര്‍ടി കേരളത്തില്‍ നിര്‍മിക്കാനും വനം വകുപ്പിന് പദ്ധതിയുണ്ട്. ഇതു തുടങ്ങിയാല്‍ ഉത്പാദനച്ചെലവ് ഇനിയും കുറയും.