Home അറിവ് ഉണക്ക റബ്ബറില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാം; ഓണ്‍ലൈന്‍ പരിശീലനവുമായി റബ്ബര്‍ ബോര്‍ഡ്

ഉണക്ക റബ്ബറില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാം; ഓണ്‍ലൈന്‍ പരിശീലനവുമായി റബ്ബര്‍ ബോര്‍ഡ്

ണക്ക റബ്ബറില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവുമായി റബ്ബര്‍ബോര്‍ഡ്. മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്. ചെറിയ തോതില്‍ ഫീസ് ഈടാക്കിയാണ് പരിശീലനം നല്‍കുക.

മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേഡ് ഉത്പന്നങ്ങളുടെ നിര്‍മാണം, റബ്ബര്‍ കോമ്പൗണ്ടിങ്, പ്രോസസ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍, എംഎസ്എംഇ (മൈക്രോ, സ്മോള്‍ മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍, ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പരിശീലനം നവംബര്‍ 18-ന് തുടങ്ങും.

ദിവസവും രാവിലെ പത്ത് മുതല്‍ ഒരു മണി വരെ ആയിരിക്കും പരിശീലനം. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലന ഫീസ് 1785 രൂപ ആയിരിക്കും. ജിഎസ്ടി രജിസ്‌ട്രേഷനുള്ള കേരളീയര്‍ക്കും പുറത്തുള്ളവര്‍ക്കും 1770 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലും 0481- 2353325 എന്ന വാട്‌സാപ്പ് നമ്പരിലും ബന്ധപ്പെടാം.