Home അറിവ് ഇത്തവണ റിവൈന്‍ഡ് വീഡിയോ ഇല്ല; 2020 പ്രത്യേക വര്‍ഷമെന്ന് യൂട്യൂബ്

ഇത്തവണ റിവൈന്‍ഡ് വീഡിയോ ഇല്ല; 2020 പ്രത്യേക വര്‍ഷമെന്ന് യൂട്യൂബ്

യൂട്യൂബില്‍ ഇത്തവണ റിവൈന്‍ഡ് വീഡിയോ ഉണ്ടാകില്ല. 2020 പ്രത്യേക വര്‍ഷമാണെന്നും ഇത്തവണ റിവൈന്‍ഡ് ചെയ്യുന്നത് സുഖകരമാകില്ലെന്നും വാര്‍ത്താ കുറിപ്പില്‍ യൂട്യൂബ് വ്യക്തമാക്കുന്നു. ജനപ്രിയമായ വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് യൂട്യൂബ് എല്ലാവര്‍ഷവും വൈന്‍ഡ് വീഡിയോ വര്‍ഷാവസാനത്തോടെ ഇറക്കാറുണ്ടായിരുന്നത്.

2010 മുതലാണ് യൂട്യൂബ് വര്‍ഷാവസാനം റിവൈന്‍ഡ് പുറത്തിറക്കുന്നത്. 2020 പ്രത്യേക വര്‍ഷമാണ്. അതിനാല്‍ ഇത്തവണ റിവൈന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയ വര്‍ഷമാണ് 2020. ട്രെന്റിങ്ങായ നിരവധി വീഡിയോകളും ഈ വര്‍ഷം ഉണ്ടായിരുന്നു.

നിരവധി പേര്‍ ഈ വര്‍ഷം രസകരമായ വീഡിയോകളിലൂടെ ആളുകള്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കിയിട്ടുണ്ട്.
നിങ്ങള്‍ ചെയ്തത് മഹത്തായ പ്രവര്‍ത്തിയാണെന്നും വാര്‍ത്താ കുറിപ്പില്‍ യൂട്യൂബ് അറിയിച്ചു. പലപ്പോഴും പ്രമുഖരെയും മറ്റും ഉള്‍പ്പെടുത്തി വലിയ രീതിയിലാണ് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള യൂട്യൂബ് റീവെന്‍ഡ് വീഡിയോ ചെയ്യാറുള്ളത്.

അതേസമയം തന്നെ മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പത്തു പൈസ കിട്ടില്ലെന്നു മാത്രം! യൂട്യൂബില്‍ ധനസമ്പാദനത്തിനായി അപ്ഡേറ്റ് ചെയ്ത വീഡിയോ സേവന നിബന്ധനകളിലെ പുതിയ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും.