സൗദിയില്‍ ആദ്യമായി സംഗീതം പഠിപ്പിക്കാന്‍ അതുമതി നല്‍കി. സംഗീതം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കായി രണ്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യുവാന്‍ അനുമതി നല്‍കിയതായി സൗദി സാംസ്‌കാരിക മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.
വ്യത്യസ്ത സാംസ്‌കാരിക മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കുന്നതിന് സ്വകാര്യ, ലാഭേഛയില്ലാത്ത മേഖലകളില്‍ നിന്നുള്ള താല്‍പര്യമുള്ളവര്‍ പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് സാംസ്‌കാരിക മന്ത്രി ആവശ്യപ്പെട്ടു.
സംഗീത പരിശീലനത്തിന്റെ പ്രവര്‍ത്തനം പരിശീലിപ്പിക്കുന്നതിന് അന്താരാഷ്ട്ര സംഗീത പരിശീലന കേന്ദ്രത്തിനും സംഗീത പരിശീലനത്തിനുള്ള മ്യൂസിക് ഹൗസ് ഇന്‍സ്റ്റിയൂട്ട് ഫോര്‍ ട്രെയിനിംഗിനുമാണ് രണ്ട് ലൈസന്‍സുകള്‍ നല്‍കിയിട്ടുള്ളത്.
സംഗീത രംഗത്ത് പരിശീലനവും ഉപദേശവും നല്‍കുന്ന രണ്ട് പ്രത്യേക സ്ഥാപനങ്ങളാണ് ഇവ. താല്‍പര്യമുള്ള മറ്റ് സ്ഥാപനങ്ങളോട് ലൈസന്‍സിനായി അപേക്ഷിക്കാന്‍ തന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടണ്ടിലൂടെ ബദര്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.